Kerala

അഭയ കേസ്: ഡിവൈ.എസ്.പിമാരെ ഇന്ന് കോടതിയില്‍ വിസ്തരിക്കും

കേസ് 1993 ല്‍ സിബിഐ ഏറ്റെടുത്തത്തിന് ശേഷം വിവിധ ഘട്ടങ്ങളില്‍ അന്വേഷിച്ച അഞ്ച് സിബിഐ ഡിവൈ.എസ്.പിമാരെ കോടതിയില്‍ വിസ്തരിക്കും.

അഭയ കേസ്: ഡിവൈ.എസ്.പിമാരെ ഇന്ന് കോടതിയില്‍ വിസ്തരിക്കും
X

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് 1993 ല്‍ സിബിഐ ഏറ്റെടുത്തത്തിന് ശേഷം വിവിധ ഘട്ടങ്ങളില്‍ അന്വേഷിച്ച അഞ്ച് സിബിഐ ഡിവൈ.എസ്.പിമാരെ കോടതിയില്‍ വിസ്തരിക്കും. കേസിലെ വിചാരണ ഏറ്റവും അടുത്ത ദിവസം തന്നെ പുനരാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച പശ്ചാത്തലത്തിലാണ് കോടതി നടപടി. സിബിഐ ഡല്‍ഹി, ചെന്നൈ യൂണിറ്റുകളിലെ ഡിവൈ.എസ്.പിമാരായ സുരീന്ദര്‍ പോള്‍, വി.കെ. ബിന്‍ദാള്‍, ആര്‍.കെ. അഗര്‍വാള്‍, കെ.എം. വര്‍ക്കി, കെ.ജെ. ഡാര്‍വിന്‍ എന്നിവരെയാണ് നാളെ വിസ്തരിക്കുക.

അഭയ കേസ് 28 വര്‍ഷം മുന്‍പ് നടന്നതാണെന്നും അതു കൊണ്ടു തന്നെ എല്ലാ പ്രവര്‍ത്തി ദിവസവും വിചാരണ നടത്തണമെന്നും കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല എന്നുമുള്ള ഹൈക്കോടതിയുടെ ഉത്തരവ് കര്‍ശനമായും പാലിക്കണമെന്നും സിബിഐ ജഡ്ജി കെ.സനല്‍ കുമാര്‍ സിബിഐക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളെ കൃത്യമായി കൊണ്ടുവരാനും കഴിഞ്ഞ ദിവസം സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it