Football

യുവേഫാ ചാംപ്യന്‍സ് ലീഗ്; ബോറൂസിയക്കെതിരേ ബാഴ്‌സയ്ക്ക് വന്‍ ജയം; വില്ലയെ വീഴ്ത്തി പിഎസ്ജിയും

യുവേഫാ ചാംപ്യന്‍സ് ലീഗ്; ബോറൂസിയക്കെതിരേ ബാഴ്‌സയ്ക്ക് വന്‍ ജയം; വില്ലയെ വീഴ്ത്തി പിഎസ്ജിയും
X


പാരിസ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് മിന്നും ജയം. ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തിലാണ് ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെതിരേ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളിന്റെ ജയം നേടിയത്. മല്‍സരത്തില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഇരട്ടഗോള്‍ നേടി. റഫീന, ലാമിന്‍ യമാല്‍ എന്നിവരും കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തു.

മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലിഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയെ പിഎസ്ജി 3-1ന് പരാജയപ്പെടുത്തി. ഡൗ (39), ക്വാറത്സ്ഖേലിയ (49'), നുനോ മെന്‍ഡസ്(90) എന്നിവരാണ് പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തത്.




Next Story

RELATED STORIES

Share it