Kerala

യാത്രാക്കാരനോട് അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

വെള്ളറയട ഡിപ്പോയിലെ കണ്ടക്ടർ കെ സുരേഷിനെയാണ് സഹയാത്രാക്കാരന്റെ പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്.

യാത്രാക്കാരനോട് അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
X

തിരുവനന്തപുരം: യാത്രാക്കാരനോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

വെള്ളറയട ഡിപ്പോയിലെ കണ്ടക്ടർ കെ സുരേഷിനെയാണ് സഹയാത്രാക്കാരന്റെ പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്. വെള്ളറടയിൽ നിന്നും ഉള്ളൂരിലേക്ക് പോയ ബസിൽ പ്രായമായ ആൾ ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഒരു കിലോ മീറ്റർ മാറിയാണ് ബസ് നിർത്തിയതെന്നും ഇത് ചോദ്യം ചെയ്ത യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയെന്നും കാട്ടി സഹയാത്രാക്കാരൻ അഖിൽ നൽകിയ പരാതിയെ കുറിച്ച് അന്വേഷിച്ച വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Next Story

RELATED STORIES

Share it