Kerala

നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടി

കെഎസ്ആര്‍ടിസിയും മോട്ടോര്‍ വാഹനവകുപ്പും പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 16 വാഹനങ്ങള്‍ പിടികൂടി.

നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടി
X

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മുന്നില്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയും സമാന്തര സര്‍വീസുകള്‍ക്കെതിരെയും കര്‍ശന നടപടിക്ക് സര്‍ക്കാര്‍ നടപടി തുടങ്ങി. കെഎസ്ആര്‍ടിസിയും മോട്ടോര്‍ വാഹനവകുപ്പും പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 16 വാഹനങ്ങള്‍ പിടികൂടി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകര്‍ സര്‍ക്കാരിനെ സമീപിച്ചതോടെയാണ് വാഹന പരിശോധന നടത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്ന പേരില്‍ സെക്രട്ടേറിയറ്റ് എന്ന ബോര്‍ഡ് വെച്ച് ബസുകളും ടെമ്പോകളും സമാന്തര സര്‍വീസ് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. മെഡിക്കല്‍ കോളജിലേക്കും ആര്‍സിസിയിലേക്കും എന്ന പേരില്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തിയ വാഹനവും സ്‌ക്വാഡ് പിടിച്ചെടുത്തു. പരിശോധന തുടരുമെന്ന് തിരുവനന്തപുരം ആര്‍ടിഒ കെ പത്മകുമാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it