Kerala

നടിയെ ആക്രമിച്ചകേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പരിഗണിക്കരുതെന്ന് അതിജീവിത

എറണാകുളം സെഷന്‍സ് കോടതിയില്‍ ഇന്ന് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇവര്‍ അപേക്ഷ നല്‍കിയത്.പ്രതിഭാഗത്തിന്റെ നിലപാടറയിക്കാന്‍ കോടതി സമയം നല്‍കി. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ചകേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പരിഗണിക്കരുതെന്ന് അതിജീവിത
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെ കേസിന്റെ തുടര്‍ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പരിഗണിക്കരുതെന്നാവശ്യമായി അതിജീവതയും പ്രോസിക്യൂഷനും. ഇത് സംബന്ധിച്ച് ഇരുവിഭാഗവും കോടതിയില്‍ അപേക്ഷ നല്‍കി.

എറണാകുളം സെഷന്‍സ് കോടതിയില്‍ ഇന്ന് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇവര്‍ അപേക്ഷ നല്‍കിയത്.നേരത്തെ കേസിന്റെ തുടര്‍ നടപടികള്‍ നടത്താന്‍ സിബി ഐ കോടതിയ്ക്കായിരുന്നു ഹൈക്കോടതി അനുമതി നല്‍കിയിരുന്നതെന്നും അപേക്ഷയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ നിലപാടറയിക്കാന്‍ കോടതി സമയം നല്‍കി. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it