Kerala

ചോദ്യം ചെയ്യലിനു ശേഷം മന്ത്രി കെ ടി ജലീലിനെ വിട്ടു; എന്‍ ഐ എ ചോദ്യം ചെയ്തത് എട്ടു മണിക്കൂര്‍

കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്ത് രാവിലെ ഒമ്പതു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് പൂര്‍ത്തിയായത്.തുടര്‍ന്ന് പുറത്തിറങ്ങിയ ജലീല്‍ സന്തോഷവനായിട്ടാണ് കാണപ്പെട്ടത്. എന്നാല്‍ അദ്ദേഹം മാധ്യമങ്ങളെ കാണാന്‍ തയ്യാറായില്ല.ചോദ്യം ചെയ്യലിനായി എന്‍ ഐ എ ഓഫിസില്‍ ഹാജരാകാനെത്തിയ സ്വകാര്യ കാറില്‍ തന്നെ അദ്ദേഹം എന്‍ ഐ എ ഓഫിസില്‍ നിന്നും മടങ്ങിയെങ്കിലും പോകുന്ന വഴിയില്‍ എവിടെയോ വെച്ച് മറ്റൊരു വാഹനത്തില്‍ കയറി അദ്ദേഹം പോയി.തിരുവനന്തപുരത്തേയക്കാണ് മന്ത്രി പോയിരിക്കുന്നതെന്നാണ് വിവരം

ചോദ്യം ചെയ്യലിനു ശേഷം മന്ത്രി കെ ടി ജലീലിനെ വിട്ടു; എന്‍ ഐ എ ചോദ്യം ചെയ്തത് എട്ടു മണിക്കൂര്‍
X

കൊച്ചി: എട്ടു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു വിധേയനായ ശേഷം മന്ത്രി കെ ടി ജലീല്‍ എന്‍ ഐ എ ആസ്ഥാനത്ത് നിന്നും മടങ്ങി. കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്ത് രാവിലെ ഒമ്പതു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് പൂര്‍ത്തിയായത്.തുടര്‍ന്ന് പുറത്തിറങ്ങിയ ജലീല്‍ സന്തോഷവനായിട്ടാണ് കാണപ്പെട്ടത്. എന്നാല്‍ അദ്ദേഹം മാധ്യമങ്ങളെ കാണാന്‍ തയ്യാറായില്ല.ചോദ്യം ചെയ്യലിനായി എന്‍ ഐ എ ഓഫിസില്‍ ഹാജരാകാനെത്തിയ സ്വകാര്യ കാറില്‍ തന്നെ അദ്ദേഹം എന്‍ ഐ എ ഓഫിസില്‍ നിന്നും മടങ്ങിയെങ്കിലും പോകുന്ന വഴിയില്‍ എവിടെയോ വെച്ച് മറ്റൊരു വാഹനത്തില്‍ കയറി അദ്ദേഹം പോയി.

എന്‍ ഐ എ ഓഫിസില്‍ നിന്നും എറണാകളം ഗസ്റ്റ് ഹൗസില്‍ എത്തിയതിനു ശേഷം അവിടെ നിന്നും ഒദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്തേയക്ക് മടങ്ങുമെന്നായിരുന്നു വിവരം. എന്നാല്‍ മന്ത്രി എന്‍ ഐ എ ഓഫിസില്‍ നിന്നും മടങ്ങിയ വാഹനം പോലിസ് അകമ്പടിയോടെ ഗസ്റ്റ് ഗൗസില്‍ എത്തിയെങ്കിലു ആ വാഹനത്തില്‍ മന്ത്രിയില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് വഴിയില്‍ എവിടെയോ വെച്ച് മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് അദ്ദേഹം പോയി എന്നാണ് വിവരം.രാവിലെ മുതല്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.പ്രതിഷേധം ഭയന്നാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നാണ് വിവരം.മാധ്യമങ്ങളുടെ കണ്ണില്‍പെടാതിരിക്കാന്‍ ഇന്ന് പുലര്‍ച്ചെ ്ആറു മണിയോടെ മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ ഐ എ ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനായി എത്തിയിരുന്നു. എന്നാല്‍ എന്‍ ഐ എയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എത്തിയത് എട്ടരയക്ക് ശേഷമായിരുന്നു.

മാധ്യമങ്ങളില്‍ നിന്നും രക്ഷപെടുന്നതിനായി ഓണ്‍ലൈനായി ചോദ്യം ചെയ്യണമെന്ന് ജലീല്‍ എന്‍ ഐ എയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അതിന് കഴിയില്ലെന്നും എന്‍ ഐ എ ജലീലിനെ അറിയിച്ചതായുളള വാര്‍ത്തകളും പുറത്തുവന്നിരുന്നു.ഇതേ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ ആറോടെ ജലീലീല്‍ രഹസ്യമായി എന്‍ ഐ എ ഓഫിസില്‍ എത്തിയതെന്നാണ് പറയപ്പെടുന്നത്. ഇ ഡി യുടെ ചോദ്യം ചെയ്യലിനായി എത്തിയതു പോലെതന്നെ സുഹൃത്തിന്റെ സ്വകാര്യ വാഹനത്തിലാണ് എന്‍ ഐ എയുടെ ചോദ്യം ചെയ്യലിനും ജലീല്‍ എത്തിയത്. സിപിഎം നേതാവായ മുന്‍ എം എല്‍എയുടെ കാറിലാണ് ജലീല്‍ എത്തിയത്.ജലീല്‍ എത്തുന്ന സമയത്ത് പോലീസ് സന്നാഹമൊന്നുമില്ലായിരുന്നെങ്കിലും ജലീല്‍ ചോദ്യം ചെയ്യലിനായി എത്തിയ വിവരം പുറത്തറിഞ്ഞതോടെ കോണ്‍ഗ്രസ്,ബിജെപി പ്രവര്‍ത്തകര്‍ ജലീല്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തി. ഇതോടെ ഓഫിസിന് 200 മീറ്റര്‍ അകലെ പോലിസ് ബാരിക്കേഡ് വെച്ച് റോഡ് അടച്ചു.പ്രതിഷേധം തുടര്‍ന്ന പാര്‍ടി പ്രവര്‍ത്തകരെ പോലീസ് പിന്നീട് നീക്കി.

വന്‍ പോലിസ് സന്നാഹത്തെയാണ് എന്‍ ഐ എ ഓഫിസ് പരിസരത്തും റോഡുകളിലുമായി വിന്യസിച്ചിരുന്നത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിഷയവും, പ്രോട്ടോക്കോള്‍,നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുമായുളള ബന്ധം എന്നിവടയടക്കമുള്ള കാര്യങ്ങളാണ് എന്‍ ഐ എ പ്രധാനമായും ജലീലില്‍ നിന്നും ചോദിച്ചറിഞ്ഞതെന്നാണ് വിവരം.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ ചോദ്യം ചെയ്യലില്‍ ജലീല്‍ നല്‍കിയ മൊഴി ഇന്നലെ എന്‍ ഐ എ സംഘം കൊച്ചിയിലെ ഇഡി ഓഫിസില്‍ എത്തി പരിശോധിക്കുകയും ഉന്നത ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.മന്ത്രി നല്‍കിയ മൊഴി എന്‍ ഐ എ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നാണ് വിവരം.

Next Story

RELATED STORIES

Share it