Kerala

ആലപ്പാട് വിഷയം: പരിഹാരം കാണുമെന്ന് ഇ പി ജയരാജന്‍

ഭൂമി നഷ്ടമാവാന്‍ കാരണം കരിമണല്‍ ഖനനം കൊണ്ടല്ല, മറിച്ച് സുനാമി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ആര്‍ രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു വ്യവസായ മന്ത്രി.

ആലപ്പാട് വിഷയം: പരിഹാരം കാണുമെന്ന്  ഇ പി ജയരാജന്‍
X

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഭൂമി നഷ്ടമാവാന്‍ കാരണം കരിമണല്‍ ഖനനം കൊണ്ടല്ല, മറിച്ച് സുനാമി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ആര്‍ രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു വ്യവസായ മന്ത്രി. ഖനന സമരത്തില്‍ പ്രദേശവാസികളുടെ എണ്ണം കുറവാണ്. കരിമണല്‍ ശേഖരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണന്നും നാടിന്റെ പുരോഗതി നശിപ്പിക്കാനായി ചില ശക്തികള്‍ പ്രവര്‍ത്തിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it