- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 1074 ഓക്‌സിജന്‍ സിലിണ്ടറുകള്‍;മേജര്‍ ആശുപത്രികളില്‍ ട്രയാജ് സംവിധാനം ഉപയോഗപ്പെടുത്താം
350 എണ്ണം വിവിധ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചുവരുകയാണ്.ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ ലഭ്യമായേക്കും
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലായി ആകെ 1074 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഇതില്‍ 350 എണ്ണം വിവിധ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിന് ഓക്‌സിജന്‍ ജനറേറ്റര്‍ കേന്ദ്രസഹായത്തോടെ ലഭ്യമാകുന്നതിനുള്ള സാധ്യത തെളിയുന്നുണ്ടെന്ന് സൂചന ലഭിച്ചതായി ജില്ല കലക്ടറും അറിയിച്ചു.
ജില്ലയില്‍ കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുംകൂടിവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മേജര്‍ ആശുപത്രികളോടനുബന്ധിച്ച് ട്രയാജ് സംവിധാനം ആരംഭിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ട്രയാജ് സംവിധാനം ആരംഭിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രയാജ് കേന്ദ്രത്തില്‍ കൊവിഡ് രോഗിയെ പ്രവേശിപ്പിച്ചാല്‍ അയാളുടെ ആരോഗ്യനില കൃത്യമായി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുന്നതിനുള്ള പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗിയ്ക്ക് ഏത് തരത്തിലുള്ള ചികില്‍സയാണ് വേണ്ടത് എന്ന് തരംതിരിച്ച് അത് ലഭ്യമാക്കാനാണ് ട്രയാജ് വഴി കഴിയുക. അരൂക്കുറ്റി, തുറവൂര്‍, മുഹമ്മ പ്രദേശങ്ങളിലുള്ളവര്‍ക്ക് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും അമ്പലപ്പുഴ, ചെട്ടിക്കാട് , വെളിയനാട് , ചെമ്പുംപുറം പ്രദേശ വാസികള്‍ക്ക് ജനറല്‍ ആശുപത്രിയിലും തൃക്കുന്നപ്പുഴ, ചെമ്പുംപുറം, മുതുകുളം ബ്ലോക്കുകളില്‍ ഉള്ളവര്‍ക്ക് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചുനക്കര, മുതുകുളം പ്രദേശവാസികള്‍ക്ക് കായംകുളം താലൂക്ക് ആശുപത്രിയിലും കുറത്തികാട്, പാണ്ടനാട്
മേഖലയിലുള്ളവര്‍ക്ക് മാവേലിക്കര ജില്ലാ ആശുപത്രിയിലും ട്രയാജ് സംവിധാനം ലഭ്യമാകും. ഈ പ്രദേശങ്ങളില്‍ കൊവിഡ് പോസിറ്റീവായി ഹോം ഐസലേഷന്‍ കഴിയുന്ന രോഗികള്‍ക്ക് ആവശ്യമെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് മേജര്‍ ആശുപത്രികളിലെ ട്രയാജ് സംവിധാനം ഉപയോഗപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT