Kerala

അരൂരില്‍ മയക്ക് മരുന്നുമായി യുവാക്കള്‍ പിടിയില്‍

ഇടക്കൊച്ചി സ്വദേശികളായ അക്ഷയ് ,അഭിഷേക്, അഭിനവ് , അശ്വിന്‍ , വിപിന്‍ എന്നിവരെയാണ് കുത്തിയതോട് റോഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എസ് സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അരൂരില്‍ നിന്ന് പിടികൂടിയത്.മാരക മയക്ക് മരുന്നുകളായ എല്‍ എസ് ഡി സ്റ്റാംപ്, എംഡി എം എ ,ഹാഷിഷ് തുടങ്ങിയവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്ത്. രണ്ട് വാഹനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു

അരൂരില്‍ മയക്ക് മരുന്നുമായി യുവാക്കള്‍ പിടിയില്‍
X

അരൂര്‍:അരൂരില്‍ മയക്കുമരുന്നുമായി അഞ്ചു യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. ഇടക്കൊച്ചി സ്വദേശികളായ അക്ഷയ് ,അഭിഷേക്, അഭിനവ് , അശ്വിന്‍ , വിപിന്‍ എന്നിവരെയാണ് കുത്തിയതോട് റോഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എസ് സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അരൂരില്‍ നിന്ന് പിടികൂടിയത്.മാരക മയക്ക് മരുന്നുകളായ എല്‍ എസ് ഡി സ്റ്റാംപ്, എംഡി എം എ ,ഹാഷിഷ് തുടങ്ങിയവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്ത്. 2 വാഹനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു.ബംഗളുരു, ഗോവ എന്നിവടങ്ങളില്‍ നിന്നാണ് മയക്ക് മരുന്ന് എത്തിയത്.

അവിടെ പഠിക്കുന്ന ചിലരാണ് മയക്ക് മരുന്ന് യുവാക്കള്‍ക്ക് എത്തിച്ചു നല്‍കിയതെന്ന് ഇവര്‍ പറഞ്ഞതായി എക്‌സൈസ് അറിയിച്ചു.കുമ്പളങ്ങിയിലെ ഒരു റിസോര്‍ട്ടില്‍ പാര്‍ട്ടി സംഘടിപ്പിരുന്നു. അവിടേയ്ക്ക് പോകുവാനായി കുമ്പളങ്ങി ജങ്കാറില്‍ കയറാന്‍ എത്തിയപ്പോഴാണ് പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്.ഹെല്‍മറ്റിലും ജീന്‍സിലെ പ്രത്യേക അറയിലും സൂക്ഷിച്ചരിക്കുകയായിരുന്ന് മയക്ക് മരുന്ന്. കുതിറി ഓടാന്‍ ശ്രമിച്ച ഇവരെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയതെന്ന് എക്‌സൈസ് പറഞ്ഞു.യുവാക്കളെ ദിവസങ്ങളായി എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സുധി കുമാര്‍, സാജന്‍ ജോസഫ്, അഭിലാഷ്, മോബി വര്‍ഗ്ഗീസ്, പ്രവീണ്‍ കുമാര്‍ എന്നിവരും പ്രതികളെ പിടിക്കാനുള്ള സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it