Kerala

ആലപ്പുഴയില്‍ പൊന്തക്കാട്ടില്‍ നവജാത ശിശുവിനെ കണ്ടെത്തി

തുമ്പോളിയിലെ പൊന്തക്കാട്ടില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്

ആലപ്പുഴയില്‍ പൊന്തക്കാട്ടില്‍ നവജാത ശിശുവിനെ കണ്ടെത്തി
X

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ പൊന്തക്കാട്ടില്‍ നവജാത ശിശുവിനെ കണ്ടെത്തി.ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തുമ്പോളി ജംങഷനു സമീപം കുട്ടിയെ കണ്ടെത്തിയത്.കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കുട്ടിയ കണ്ടത്.തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി കുഞ്ഞിനെ ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റി.കുഞ്ഞ് ജനിച്ചിട്ട് അധികം സമയമായിട്ടില്ലെന്നാണ് നിഗമനം.പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it