Kerala

റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോയിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോയിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു
X

പരപ്പനങ്ങാടി: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വൃദ്ധന്‍ മരിച്ചു. ചിറമംഗലം സൗത്തിലെ കറുത്തേടത്ത് മുഹമ്മദ് (72) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11.30ന്ചിറമംഗലം മഹല്ല്ജുമാ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. ഭാര്യ: തിത്തിക്കുട്ടി. മക്കള്‍: കോയമോന്‍, അബ്ദുല്‍അസീസ്, ഫൈസല്‍ ബാബു, സുഹറ, നജുമുന്നിസ. മരുമക്കള്‍: റഷീദ്, സൈനബ, കദീജ, ഫാസിലാബി.

Next Story

RELATED STORIES

Share it