Kerala

ഡ്രീം കേരള പദ്ധതിയിൽ നിന്നും അരുൺ ബാലചന്ദ്രനെ നീക്കി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുൺ ബാലചന്ദ്രന്‍റെ പേരും ഉയർന്നു വന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

ഡ്രീം കേരള പദ്ധതിയിൽ നിന്നും അരുൺ ബാലചന്ദ്രനെ നീക്കി
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ സ്ഥാനത്തു നിന്നും പുറത്താക്കിയ അരുൺ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയിൽ നിന്നും നീക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുൺ ബാലചന്ദ്രന്‍റെ പേരും ഉയർന്നു വന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. വിദേശത്തു നിന്നും മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് സർക്കാർ ഡ്രീം കേരള പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് പ്രതികൾക്ക് സെക്രട്ടേറിയറ്റിന് സമീപം ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്യാൻ സഹായിച്ചത് അരുണായിരുന്നു. എം ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നായിരുന്നു അരുണിന്‍റെ വിശദീകരണം. സംഭവം വിവാദമായതോടെ സർക്കാരിന്‍റെ ഐ.ടി പാർക്ക് മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും അരുണ്‍ ബാലചന്ദ്രനെ നീക്കിയിരുന്നു

Next Story

RELATED STORIES

Share it