Kerala

കുറഞ്ഞ ചെലവില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍

മൂന്നാം വര്‍ഷ ഇലേക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളായ പി ഗീതേഷും റോണ്‍ സ്റ്റീവും ചേര്‍ന്ന് നിര്‍മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ സംവിധാനം മന്ത്രി വി എസ് സുനില്‍കുമാറിന് കൈമാറി. ഇത് കലക്ടറേറ്റില്‍ സ്ഥാപിച്ചു. കൈ വെറുതെ ഒന്ന് നീട്ടിയാല്‍ കൈകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്പര്‍ശനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം

കുറഞ്ഞ ചെലവില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍
X

കൊച്ചി: കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ കുറഞ്ഞ ചെലവില്‍ ഒരുക്കിയിരിക്കുകയാണ് കളമശ്ശേരി ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍. മൂന്നാം വര്‍ഷ ഇലേക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളായ പി ഗീതേഷും റോണ്‍ സ്റ്റീവും ചേര്‍ന്ന് നിര്‍മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ സംവിധാനം മന്ത്രി വി എസ് സുനില്‍കുമാറിന് കൈമാറി. ഇത് കലക്ടറേറ്റില്‍ സ്ഥാപിച്ചു.

കൈ വെറുതെ ഒന്ന് നീട്ടിയാല്‍ കൈകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്പര്‍ശനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. ഇന്‍ഫ്രാ റെഡ് സെന്‍സറുകള്‍ ഉപയോഗിച്ച് ഓഫീസുകള്‍ക്കകത്തും വീടിനകത്തും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡിസ്‌പെന്‍സര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡിസ്‌പെന്‍സര്‍ പൊതുജനങ്ങള്‍ക്ക് 500 രൂപയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കും. 750 മില്ലി ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡിസ്പെന്‍സര്‍ 652 തവണ ഉപയോഗിക്കാം. ബാറ്ററി ഉപയോഗിച്ചും, വൈദ്യുതി ഉപയോഗിച്ചും ഡിസ്പെന്‍സര്‍ പ്രവര്‍ത്തിപ്പിക്കാനാകും. 1.5 വോള്‍ട്ടിന്റെ നാല് ഡബില്‍ എ ബാറ്ററി ഉപയോഗിച്ച് പതിനായിരം തവണ ഡിസ്‌പെന്‍സര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി പ്രഫ. നൈബിന്‍ ജോര്‍ജ് കോളരിക്കലാണ് ഡിസ്പെന്‍സറിന്റെ നിര്‍മാണത്തിന് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയത്. കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം മാനേജര്‍ പ്രഫ. ദീപു കുര്യന്റെ നേതൃത്വത്തില്‍ ജില്ലയിലെ പത്ത് ഓഫീസുകള്‍ക്ക് സൗജന്യമായി ഓട്ടോമാറ്റിക് സാനിറ്റെസര്‍ ഡിസ്‌പെന്‍സര്‍ നല്‍കും. ജില്ലാ കലക്ടര്‍ എസ് സുഹാസ് , മാനേജര്‍ ഫാദര്‍ ഡെന്നി മാത്യു ചെരിങ്ങാട്ട് , അസിസ്റ്റന്റ് മാനേജര്‍ റവ.ഫാദര്‍ ജോസഫ് രാജന്‍ കീഴവന, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി എന്നിവരും സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it