Kerala

ബാലുശേരിയില്‍ പീഡനത്തിനിരയായ 6 വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍.

ബാലുശേരിയില്‍ പീഡനത്തിനിരയായ 6 വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
X

തിരുവനന്തപുരം: കോഴിക്കോട് ബാലുശേരിയില്‍ ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി സംസാരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it