Kerala

കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മദ്യശാല ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും ബെവ്‌കോയ്ക്ക് മുറികൾ അനുവദിച്ച് നൽകുക.

കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മദ്യശാല ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി
X

തിരുവനന്തപുരം: കെഎസ്ആർടിസിയെ കടത്തിൽ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന് പുതിയ വഴികളുമായി ഗതാഗത മന്ത്രി. കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കുവാനാണ് നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ബിവറേജസ് കോർപറേഷന് അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് വരുമാനം വർധിപ്പിക്കുന്നതിനായി കെഎസ്ആർടിസി നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് മന്ത്രി വെളിപ്പെടുത്തിയത്. സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും ബെവ്‌കോയ്ക്ക് മുറികൾ അനുവദിച്ച് നൽകുക.

നിയമപരമായി മദ്യം വിൽക്കുന്നതിനെ ആർക്കും തടയാനാവില്ലെന്നും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം മദ്യശാലകൾ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെടുന്നു.

Next Story

RELATED STORIES

Share it