- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിര്‍മ്മിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍
1986 ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ 'ദൈവത്തിന്റെ കൈ' പ്രകടനത്തിന്റെ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പമായിരിക്കും മ്യൂസിയത്തിന്റെ മുഖ്യാകര്‍ഷണം. കല്‍ക്കത്തയിലോ, ദക്ഷിണേന്ത്യയിലോ ആണ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിര്‍മ്മിക്കുമെന്ന്ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.1986 ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ 'ദൈവത്തിന്റെ കൈ' പ്രകടനത്തിന്റെ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്‍പമായിരിക്കും മ്യൂസിയത്തിന്റെ മുഖ്യാകര്‍ഷണം. കല്‍ക്കത്തയിലോ, ദക്ഷിണേന്ത്യയിലോ ആണ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1986 ല്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനായ മറഡോണയുടെ വ്യക്തി ജീവിതവും ഫുട്‌ബോള്‍ ജീവിതവും ഇതിവൃത്തമായിരിക്കുന്ന മ്യൂസിയത്തില്‍ അത്യാധുനിക കലാ-സാങ്കേതികവിദ്യയായിരിക്കും ഉപയോഗപ്പെടുത്തുന്നതെന്ന് മറഡോണയോടുള്ള തന്റെ ആദരവിന്റെ പ്രതീകമായിരിക്കും നിരവധി ഏക്കറുകള്‍ വലുപ്പമുണ്ടാകുന്ന മ്യൂസിയമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണയെ താന്‍ കേരളത്തിലെത്തിച്ചിരുന്നു.മറഡോണയുമായുള്ള ഉറ്റസൗഹൃദം കഴിഞ്ഞ ഒരു ദശകത്തിലധികമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
മറഡോണയ്ക്കുള്ള തന്റെ ശ്രദ്ധാഞ്ജലിയായിരിക്കും രാജ്യാന്തര നിലവാരത്തിലുള്ള വിനോദ-വിജ്ഞാനോപാധികള്‍ അടങ്ങുന്ന മ്യൂസിയമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മറഡോണയെയും അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ചുമുള്ള സമസ്ത വിവരങ്ങളും ഇവിടെ ഒരുക്കും.കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിയും കലാകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍ എന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.
RELATED STORIES
കപ്പലില്‍ വച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റില്‍
24 April 2025 11:22 AM GMTറെജോസാരി സെനിക്ക്; കാലാവസ്ഥ വ്യതിയാനത്തിനെതിരേ ഒരു കുടുംബം തീര്‍ത്ത...
24 April 2025 11:05 AM GMTഡിസി കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി അന്തരിച്ചു
24 April 2025 10:53 AM GMTഗസക്കു നേരേ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഇന്നു പുലര്‍ച്ചെ...
24 April 2025 9:55 AM GMTക്ഷേമ പെന്ഷന്; കുടിശികയില്‍ ഒരു ഗഡു കൂടി അനുവദിക്കുമെന്ന്...
24 April 2025 9:24 AM GMTപോക്സോ കേസ് എടുക്കാന്‍ വിസമ്മതിച്ചു; വനിതാ എസ്ഐക്കെതിരേ ആരോപണം
24 April 2025 9:05 AM GMT