Kerala

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍നിന്നു ബോംബ്‌ശേഖരം പിടികൂടി

മലയിന്‍കീഴില്‍ ആര്‍എസ്എസ് നടത്തുന്ന സരസ്വതി വിദ്യാലയത്തില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ നിന്നു ബോംബ് ശേഖരം കണ്ടെടുത്തു. മലയിന്‍കീഴില്‍ ആര്‍എസ്എസ് നടത്തുന്ന സരസ്വതി വിദ്യാലയത്തില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്നുരാവിലെ മലയിന്‍കീഴ് പോലിസ് നടത്തിയ റെയ്ഡിലാണ് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയത്.

ഇന്നലെ മലയിന്‍കീഴും സമീപ പ്രദേശങ്ങളിലും ആര്‍എസ്എസ് വലിയ തോതിലാണ് അക്രമണങ്ങള്‍ അഴിച്ചുവിട്ടത്. നെടുമങ്ങാട് പോലിസ് സ്‌റ്റേഷനു മുന്നിലും ആര്‍എസ്എസ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഞ്ചുപേര്‍ക്കാണ് ബോംബേറില്‍ പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് പ്രാവച്ചമ്പലം ഇടയ്ക്കോട് സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെ ആര്‍എസ്എസ് ബോംബേറ് നടന്നതായും പരാതി ഉയര്‍ന്നിരുന്നു. വൈകിട്ട് 6.30 ഓടെ നടന്ന അക്രമത്തില്‍ പത്തോളം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ബോംബേറില്‍ എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ആകാശ് കൃഷ്ണയുടെ കൈപ്പത്തി അറ്റുതൂങ്ങി. കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആകാശിന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it