Kerala

കൊച്ചിന്‍ റിഫൈനറി : പുറമ്പോക്ക് ഭൂമിയിലെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ; നടപടി സ്വീകരിച്ചുവരികയാണെന്ന് റവന്യു മന്ത്രി

18 കുടുംബങ്ങള്‍ക്കാണ് 2018 ല്‍ നിശ്ചയിച്ച നഷ്ടപരിഹാരം ഇതുവരെ ലഭ്യമാകാത്തത്.ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി

കൊച്ചിന്‍ റിഫൈനറി :   പുറമ്പോക്ക് ഭൂമിയിലെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ; നടപടി സ്വീകരിച്ചുവരികയാണെന്ന് റവന്യു മന്ത്രി
X

കൊച്ചി: ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയുടെ പ്രോജക്ടിനു വേണ്ടി ഏറ്റെടുക്കുന്ന പുറമ്പോക്ക് ഭൂമിയിലെ താമസക്കാരയ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് റവന്യു മന്ത്രി കെ രാജന്‍.കുന്നത്ത് നാട് എം എല്‍എ പി വി ശ്രീനജന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.18 കുടുംബങ്ങള്‍ക്കാണ് 2018 ല്‍ നിശ്ചയിച്ച നഷ്ടപരിഹാരം ഇതുവരെ ലഭ്യമാകാത്തത്.ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയുടെ മോട്ടോര്‍ ബ്ലോക്ക് പ്രോജക്ടടിനു വേണ്ടി ഏറ്റെടുക്കുന്ന പുറമ്പോക്ക് ഭൂമിക്ക് 2018 ല്‍ നിശ്ചയിച്ച വിലയില്‍ 20 ശതമാനം വര്‍ധനവ് കൂടി കണക്കാക്കി ബിപിസിഎല്ലില്‍ നിന്ന് വില ഈടാക്കുന്ന വിഷയത്തില്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി വ്യക്തമാക്കി.ഈ ഭൂമി ബിപിസിഎല്ലിന് നല്‍കുന്ന മുറയ്ക്ക് മാത്രമെ പുറമ്പോക്ക് ഭൂമിയിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് ആര്‍ ആന്റ് ആര്‍ പാക്കേജ് നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് ബിപിസിഎല്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

Next Story

RELATED STORIES

Share it