Kerala

റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള അതിവേഗ ഇന്റര്‍നെറ്റുമായി ബിഎസ്എന്‍എല്‍; ഭാരത് എയര്‍ ഫൈബര്‍, ഐപിടിവി ആരംഭിച്ചു

ഫൈബര്‍ കണക്ഷനുകളില്‍ കൂടി വോയ്സ്, ഡാറ്റ ഇവയ്‌ക്കൊപ്പം ടെലിവിഷന്‍ ചാനലുകള്‍ കൂടി ലഭ്യമാക്കുന്ന ഐപിടിവി പദ്ധതിക്കും കേരളത്തില്‍ ആദ്യമായി കൊച്ചിയില്‍ തുടക്കം കുറിച്ചു. സേവനങ്ങളുടെ ഉദ്ഘാടനം കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ ഡയറക്ടര്‍ വിവേക് ബന്‍സാല്‍ നിര്‍വഹിച്ചു. ഉയര്‍ന്ന സാങ്കേതികത പിന്തുണയോടെ മെച്ചപ്പെട്ട സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമാക്കുന്നതെന്നു വിവേക് ബന്‍സാല്‍ പറഞ്ഞു

റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള അതിവേഗ ഇന്റര്‍നെറ്റുമായി ബിഎസ്എന്‍എല്‍; ഭാരത് എയര്‍ ഫൈബര്‍, ഐപിടിവി  ആരംഭിച്ചു
X

കൊച്ചി:വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ ഭാരത് എയര്‍ ഫൈബര്‍ , ഐപിടിവി സേവനങ്ങള്‍ ആരംഭിച്ചു.നിലവില്‍ ഫൈബര്‍ കേബിളുകളിലൂടെയുള്ള കണക്ഷനുകളില്‍ നിന്നും വ്യത്യസ്തമായി റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം നല്‍കുന്ന ഭാരത് എയര്‍ ഫൈബര്‍ പദ്ധതിക്ക് രാജ്യത്തു ആദ്യമായി തുടക്കമിടുന്നത് കൊച്ചിയില്‍ ആണ്. ഫൈബര്‍ കണക്ഷനുകളില്‍ കൂടി വോയ്സ്, ഡാറ്റ ഇവയ്‌ക്കൊപ്പം ടെലിവിഷന്‍ ചാനലുകള്‍ കൂടി ലഭ്യമാക്കുന്ന ഐപിടിവി പദ്ധതിക്കും കേരളത്തില്‍ ആദ്യമായി കൊച്ചിയില്‍ തുടക്കം കുറിച്ചു.

സേവനങ്ങളുടെ ഉദ്ഘാടനം കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ ഡയറക്ടര്‍ വിവേക് ബന്‍സാല്‍ നിര്‍വഹിച്ചു. ഉയര്‍ന്ന സാങ്കേതികത പിന്തുണയോടെ മെച്ചപ്പെട്ട സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമാക്കുന്നതെന്നു വിവേക് ബന്‍സാല്‍ പറഞ്ഞു. ഒരൊറ്റ ഫൈബര്‍ കണക്ഷനിലൂടെ വീടുകളിലും ഓഫിസുകളിലും വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള സംവിധാനം ആണ് ഭാരത് ഫൈബര്‍ ഭാരത് എയര്‍ ഫൈബര്‍ സേവനങ്ങളിലൂടെ ബിഎസ്എന്‍എല്‍ നല്‍കുന്നത്.

സെക്യൂരിറ്റി കാമറകള്‍, ലൈറ്റിങ് സംവിധാനങ്ങള്‍ തുടങ്ങിയ സുരക്ഷിത ഉപകരണങ്ങള്‍ കൂടി ബന്ധിപ്പിക്കാവുന്ന തരത്തില്‍ സ്മാര്‍ട്ട് ഹോം എന്ന നിലയിലുള്ള സേവനത്തിലേക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിഎസ്എന്‍എല്‍ എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കുറഞ്ഞ താരിഫ് പ്ലാനില്‍ പദ്ധതി നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനമുള്ള സംസ്ഥാനാമാക്കി മാറ്റാണ് ബിഎസ്എന്‍എല്‍ ശ്രമിക്കുന്നതെന്നും ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി ടി മാത്യു പറഞ്ഞു.ഒരു കോടി പത്തു ലക്ഷം മൊബൈല്‍ ഫോണ്‍ വരിക്കാരാണ് ബിഎസ്എന്‍എല്ലിന് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.നിയുക്ത സിജിഎം സി വി വിനോദ് ,വിവിധ ബിസിനസ് മേഖലാ മേധാവികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it