Kerala

പി.എസ്.സി ചെയർമാനെ വഴിയിൽ തടഞ്ഞ കാംപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റുചെയ്തു

യൂനിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ മുഖ്യപ്രതികൾ പോലിസ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ഉൾപ്പെടെ മുൻനിരയിൽ കയറിക്കൂടിയത് വിവാദമായിരുന്നു. മതിയായ രേഖകളില്ലാതെ കിർത്താഡ്സിൽ എസ്.എഫ്.ഐ നേതാക്കളെ നിയമിച്ചതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പി.എസ്.സി ചെയർമാനെ വഴിയിൽ തടഞ്ഞ കാംപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റുചെയ്തു
X

തിരുവനന്തപുരം: എസ്.എഫ്.ഐക്കാർക്ക് അനധികൃത നിയമനവും വഴിവിട്ട സഹായവും ചെയ്തുവെന്ന് ആരോപിച്ച് പി.എസ്.സി ചെയർമാനെ വഴിയിൽ തടഞ്ഞ കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലിസ് അറസ്റ്റുചെയ്തു. ഇന്നു രാവിലെ പട്ടം പി.എസ്.സി ആസ്ഥാനത്തിന് മുന്നിലാണ് സംഭവം.

പി.എസ്.സി ചെയർമാൻ എം കെ സക്കീറിന്റെ വാഹനം തടഞ്ഞ പ്രവർത്തകരെ സുരക്ഷാ ചുമതലയുള്ള പോലിസുകാർ ബലപ്രയോഗത്തിലൂടെ അറസ്റ്റ്‌ചെയ്തു നീക്കുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പി.എസ്.സി ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

യൂനിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ മുഖ്യപ്രതികൾ പോലിസ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ഉൾപ്പെടെ മുൻനിരയിൽ കയറിക്കൂടിയത് വിവാദമായിരുന്നു. മതിയായ രേഖകളില്ലാതെ കിർത്താഡ്സിൽ എസ്.എഫ്.ഐ നേതാക്കളെ നിയമിച്ചതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Next Story

RELATED STORIES

Share it