Kerala

കാസര്‍ഗോഡ് പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവം: പാലത്തായി ആവര്‍ത്തിക്കരുതെന്ന് കാംപസ് ഫ്രണ്ട്

അടുത്തകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രതികളെ നിസ്സാര വകുപ്പ് ചുമത്തി രക്ഷപെടാനുള്ള അവസരം നല്‍കുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ അധികരിക്കാന്‍ കാരണം.

കാസര്‍ഗോഡ് പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവം:  പാലത്തായി ആവര്‍ത്തിക്കരുതെന്ന് കാംപസ് ഫ്രണ്ട്
X

കാസറഗോഡ്: നീലേശ്വരത്ത് പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടക്കണമെന്നും പാലത്തായി ആവര്‍ത്തിക്കരുതെന്നും കാംപസ് ഫ്രണ്ട്. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്ത് പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും കാംപസ് ഫ്രണ്ട് കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ആമിനത്ത് ഹസ്‌ന ആവശ്യപ്പെട്ടു.

അടുത്തകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രതികളെ നിസ്സാര വകുപ്പ് ചുമത്തി രക്ഷപെടാനുള്ള അവസരം നല്‍കുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ അധികരിക്കാന്‍ കാരണം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പുണ്ടായ പാലത്തായി സംഭവം ഇതിന് ഉദാഹരണമാണ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെങ്കില്‍ സഹോദരിക്കായി ശക്തമായ സമരങ്ങളുമായി കാംപസ് ഫ്രണ്ട് രംഗത്ത് വരുമെന്നും ഹസ്‌ന പറഞ്ഞു.

പീഡനത്തില്‍ പിതാവ് പങ്കാളിയായി എന്നത് മനസ്സാക്ഷിയെ നടുക്കുന്നതാണ്. ഇയാളടക്കമുള്ള മുഴുവന്‍ പ്രതികളെയും പോക്‌സോ ചുമത്തി ജയിലിലടയ്ക്കണം.

സ്സാക്ഷിയെ നടുക്കുന്നതാണ്. ഇയാളടക്കമുള്ള മുഴുവന്‍ പ്രതികളെയും പോക്‌സോ ചുമത്തി ജയിലിലടയ്ക്കണം.

Next Story

RELATED STORIES

Share it