Kerala

സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍ സമീപിച്ചതായി സരിത എസ് നായര്‍

ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹെെബി ഈഡൻ തുടങ്ങി കോൺ​ഗ്രസിന്റെ നേതാക്കള്‍ പ്രതികളായ കേസിന്‍റെ വിശദാംശങ്ങളാണ് ചോദിച്ചത്.

സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍ സമീപിച്ചതായി സരിത എസ് നായര്‍
X

തിരുവനന്തപുരം: സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍ തന്നെ സമീപിച്ചെന്ന് സരിത എസ് നായര്‍. ചെന്നൈയിലും തിരുവനന്തപുരത്തും എത്തിയാണ് കേന്ദ്ര ഏജന്‍സികള്‍ മൊഴിയെടുത്തത്. കേസിന്റെ അന്വേഷണ പുരോഗതി ശേഖരിച്ചതോടൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ പീഡനകേസിന്റെ വിശദാംശങ്ങളും ഇവർ തേടിയതായും സരിത പറഞ്ഞു.

ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹെെബി ഈഡൻ തുടങ്ങി കോൺ​ഗ്രസിന്റെ നേതാക്കള്‍ പ്രതികളായ കേസിന്‍റെ വിശദാംശങ്ങളാണ് ചോദിച്ചത്. കേന്ദ്ര ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് കേസ് വിവരങ്ങള്‍ തേടുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ സരിതയോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഏത് ഏജന്‍സികളാണെന്ന് സരിത വ്യക്തമാക്കിയിട്ടില്ല.

ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയാണെന്ന് മനസിലാക്കുന്നു. രാഷ്ട്രീയ വടംവലിക്ക് താത്പര്യമില്ലെന്നും സരിത പറഞ്ഞു. കേരള സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും നീതി വൈകിയാല്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാന്‍ ആലോചിക്കുന്നുവെന്നും സരിത നായര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it