Kerala

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷ ദ്വീപ് തീരത്ത് നവംബര്‍ അഞ്ചു വരെ മല്‍സ്യ ബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശം

ഇന്ന് മുതല്‍ അഞ്ചു വരെ കേരള -ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷ ദ്വീപ് തീരത്ത് നവംബര്‍ അഞ്ചു വരെ മല്‍സ്യ ബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശം
X

കൊച്ചി: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള- ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതല്‍ അഞ്ചുവരെ വരെ മല്‍സ്യതൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്ന് മുതല്‍ അഞ്ചു വരെ കേരള -ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ഇന്നു മുതല്‍ മൂന്നു വരെ തെക്ക്കിഴക്കന്‍ അറബിക്കടല്‍, മാലിദ്വീപ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

നാലിനും അഞ്ചിനും തെക്ക്കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും ഈ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it