- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിസ് ബാങ്ക് തട്ടിപ്പ്; ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം: ടി സിദ്ദിഖ്
കോഴിക്കോട്: സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎല്‍എ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ സ്വമേധയായ അവിടെ നിന്നും രാജിവച്ചതാണ്. രാജിക്ക് ശേഷം അവിടെ പോയിട്ടില്ല. സിസിടിവിയില്‍ പരിശോധിക്കാം. പരാതി കൊടുത്തിരിക്കുന്ന വ്യക്തിയെ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല.
അവരെ അറിയില്ല അവരോട് സംസാരിച്ചിട്ടില്ല. ഫോണ്‍ മുഖാന്തരമോ നേരിട്ടോ സംസാരിച്ചിട്ടില്ല. പരാതിക്കാരി പണം നിക്ഷേപിച്ച കാലയളവില്‍ ഭാര്യ ജോലിയില്‍ ഇല്ലായിരുന്നു. കേസ് തെളിയിക്കാന്‍ പോലിസിനെ വെല്ലുവിളിക്കുന്നു. 2022 ഡിസംബര്‍ 8 ന് ഭാര്യ ജോലിയില്‍ നിന്നും രാജിവച്ചിരുന്നു. ഭരണകൂടത്തിന്റെ ശ്രമം രാഷ്ട്രീയമായി തേജോവധം ചെയ്യാനാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. നിയമനടപടി സ്വീകരിക്കും. ആളെപ്പറ്റിച്ചും മാസപ്പടിവാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.താന്‍ നേരത്തെ അവിടെ നിന്നും രാജിവച്ചിരുന്നു. താന്‍ വഴി സ്വീകരിച്ച നിക്ഷേപങ്ങളുടെ പണം തിരികെ നല്‍കിയെന്ന് ഷറഫുന്നിസ വ്യക്തമാക്കി.
കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് നടക്കാവ് പോലിസ് ഷറഫുന്നിസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഷറഫുന്നിസ എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 5 കേസുകളാണ് നടക്കാവ് പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നൂറോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. സി ഇ ഒ വസിം തൊണ്ടിക്കോടന്‍, മനേജര്‍ ഷംന കെ ടി, ഡയറക്ടര്‍മാരായ റാഹില ബാനു, തൊണ്ടിക്കോട്ട് മൊയിതീന്‍കുട്ടി എന്നിവരാണ് മറ്റ് പ്രതികള്‍. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മൂവായിരത്തോളം പേരില്‍ നിന്നും 15 കോടി മുതല്‍ 20 കോടി വരെ സ്വീകരിച്ചു എന്നാണ് ആരോപണം. മൂവായിരത്തോളം പേരില്‍ നിന്നും 15 കോടി മുതല്‍ 20 കോടി രൂപ വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചശേഷം പണം മടക്കി നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി.
പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നല്‍കിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സിസ് ബാങ്ക് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം മൂവായിരത്തോളം പേരാണ് പണം നിക്ഷേപിച്ചത്. ജോലി വാഗ്ദാനം, ഡെയ്ലി ഡെപ്പോസിറ്റ് , ഫിക്സിഡ് ഡെപ്പോസിറ്റ് എന്നി പേരുകളിലാണ് പണം സ്വീകരിച്ചിരുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളും സാധാരണക്കാരുമാണ് പറ്റിക്കപ്പെട്ടവരില്‍ ഏറെയും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കാവ്, പേരാമ്പ്ര, താമരശേരി, പാളയം, കോട്ടക്കല്‍, ചേളാരി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകള്‍. ഇവിടങ്ങളില്‍ 15 കോടി മുതല്‍ 20 കോടി വരെ സ്വീകരിച്ചുവെന്ന് എന്നാണ് പരാതി.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT