- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിയടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കേരളവര്‍മ കോളജിലെ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ വീട്ടിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് നടത്തിയ ലാത്തിചാര്‍ജില്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ തലയ്ക്കും പരുക്കേറ്റു. സംഘര്‍ഷ സ്ഥലത്ത് പോലിസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. നഗരത്തില്‍ കെഎസ് യു പ്രവര്‍ത്തകരും പോലിസും തമ്മില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധക്കാര്‍ കേരളീയം ഫ്ലക്സുകള്‍ തകര്‍ക്കുകയും പി.പി. ചിത്തരഞ്ജന് എംഎല്‍എയുടെ വാഹനം തടയുകയും ചെയ്തു. മൂന്ന് കെഎസ്യു പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കെ എസ് യു സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്കു മാറ്റി. അക്രമത്തെത്തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്പിലെ റോഡ് ഉപരോധിച്ചു. കെ എസ് യു പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്ന് സ്ഥലം സന്ദര്‍ശിച്ച എം വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT