Kerala

അമ്പൂരിയിൽ മൂന്നംഗസംഘം യുവാവിന്‍റെ കൈ തല്ലിയൊടിച്ചു

ബൈക്കിലെത്തി ആക്രമണം നടത്തിയ മൂന്നുപേർക്കെതിരെയും നെയ്യാർഡാം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

അമ്പൂരിയിൽ മൂന്നംഗസംഘം യുവാവിന്‍റെ കൈ തല്ലിയൊടിച്ചു
X

തിരുവനന്തപുരം: അമ്പൂരിയിൽ മൂന്നംഗസംഘം യുവാവിന്‍റെ കൈ തല്ലിയൊടിച്ചതായി പരാതി. ആക്രമണം നടത്തിയത് കഞ്ചാവ് റെയ്‌ഡിന്‍റെ ഭാഗമായി എത്തിയ എക്സൈസ് സംഘത്തിന് വഴി പറഞ്ഞു കൊടുത്തതിനെന്നാണ് സൂചന. അമ്പൂരി തട്ടാം മുക്ക് സ്വദേശി റോബിൻ ജോസഫിനാണ് മർദനമേറ്റത്. വലതുകൈ ഒടിഞ്ഞ ഇയാൾ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിലെത്തി ആക്രമണം നടത്തിയ മൂന്നുപേർക്കെതിരെയും നെയ്യാർഡാം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it