- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുനരുദ്ധാരണപാക്കേജുകള്‍കടലാസിലൊതുങ്ങുന്നുവെന്ന് കോണ്‍ട്രാക്ട് കാര്യേജ് വാഹന ഉടമകള്‍
ടാക്‌സി, ട്രാവലര്‍ മുതല്‍ ടൂറിസ്റ്റ് ബസുകള്‍ വരെ ഉപജീവനത്തിനായി വാങ്ങി സര്‍വ്വീസ് നടത്തുന്ന പതിനായിരക്കണക്കിന് വാഹന ഉടമകളും അവരെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും, തെഴിലാളി - ഉടമാ കുടുബങ്ങളും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കോണ്‍ട്രാക്ട് ക്യാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കൊച്ചി: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വിവിധ പാക്കേജുകള്‍ നടപ്പിലാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വൈമനസ്യം തുടരുന്നതിനാല്‍ ദുരിതമൊഴിയുന്നില്ലെന്ന് കേരളത്തിലെ കോണ്‍ട്രാക്ട് ക്യാരേജ് വാഹന ഉടമകള്‍. ടാക്‌സി, ട്രാവലര്‍ മുതല്‍ ടൂറിസ്റ്റ് ബസുകള്‍ വരെ ഉപജീവനത്തിനായി വാങ്ങി സര്‍വ്വീസ് നടത്തുന്ന പതിനായിരക്കണക്കിന് വാഹന ഉടമകളും അവരെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും, തെഴിലാളി - ഉടമാ കുടുബങ്ങളും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കോണ്‍ട്രാക്ട് ക്യാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ച് മേഖലയെ കരകയറ്റാന്‍ രംഗത്ത് വരണമെന്ന് കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കോറോണ മൂലം തകര്‍ന്ന വാഹന ഉടമകള്‍ക്ക്‌കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചഅര്‍ഹമായ പാക്കേജുകള്‍ പോലും നല്‍കാതെ, റിസര്‍വ്വ് ബാങ്ക് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി വായ്പകള്‍ പുനക്രമീകരിക്കാന്‍ സര്‍വ്വീസ് ചാര്‍ജും ,അധിക പലിശയും ഇടാക്കി കൊണ്ട് കഷ്ടതയിലുള്ള വാഹന ഉടമകളെ ചൂഷണം ചെയ്യുകയാണ് ബാങ്കുകള്‍.
ഈ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ടു ജനവരി 19ന് സിസിഒഎ കേരളത്തില്‍ വിവിധ ജില്ലകളില്‍ ലീഡ് ബാങ്ക്കള്‍ക്ക് മുന്‍പില്‍ വാഹന ഉടമകളുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം നടത്തും. അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്ഥിആവാതിരിക്കാനും തിരിച്ചടവിന് രണ്ട് വര്‍ഷം വരെ മൊറട്ടോറിയം അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ഉണ്ടെന്നിരിക്കെ അന്യായമായി ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കാതെ അപേക്ഷകള്‍ നിസാര കാര്യങ്ങള്‍ പറഞ്ഞ് മടക്കുന്നത് അവസാനിപിക്കണം. ആഗോള ദുരന്തമായ കോവിഡ് ദുരിതത്തെ തുടര്‍ന്ന് ഉണ്ടായ അനിശ്ചിതത്വവും തുടര്‍ന്ന് ഉണ്ടായ സംഭവ വികാസങ്ങളും കണക്കിലെടുത്ത് ധനകാര്യ സ്ഥാപനങള്‍ ഉദാരമായ സമീപനം കൈക്കൊള്ളണമെന്നും ബിനു ജോണ്‍ ആവശ്യപ്പെട്ടു.പുനര്‍ ക്രമീകരച്ച വായ്പകള്‍ക്ക് അധിക പലിശ ഏര്‍പ്പെടുത്തിയ ബാങ്കുകളുടെയും എന്‍.ബി.എഫ്.സി കളുടെയും നടപടി പിന്‍വലിക്കണം.
വായ്പകള്‍ പുനര്‍ക്രമീകരിക്കാന്‍ പ്രൊസസ്സിംഗ് ചാര്‍ജ് ഈടാക്കുന്നത് വഞ്ചനയാണ്.ഈ കൊള്ള അവസാനിപ്പിക്കാനും വാങ്ങിയ ചാര്‍ജുകള്‍ തിരികെ നല്‍കാനും നടപടി വേണം. കേന്ദ്ര സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ പദ്ധതിയില്‍ പെടുത്തി ആവിഷ്‌കരിച്ച സിജിഎസ്എസ്ഡി. സ്‌കീമിനെ പറ്റി ധന കാര്യ സ്ഥാപന മേധാവികള്‍ ബോധപൂര്‍വം അജ്ഞത നടിക്കുകയാണ്.സിജിഎസ്എസ്ഡി. സ്‌കീം സ്വകാര്യ ബാങ്കുകള്‍ക്കും, ഷെഡ്യൂള്‍ഡ് ബാങ്കുള്‍ക്കും പുറമെ എന്‍ബിഎഫ്‌സികള്‍ക്കും ബാധകമാക്കുക. റോഡ് നികുതി അടക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെങ്കിലും തകര്‍ന്ന് കിടക്കുന്ന ഈ വ്യവസായത്തിന് ആശ്വാസകരമാകണമെങ്കില്‍ ജൂണ്‍ 30 ,2021 വരെ നികുതി പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
കടക്കെണിയിലായ വാഹന ഉടമകള്‍ക്കെതിരെയുള്ള ജപ്തി അടക്കമുള്ള ബാങ്കുകളുടെ നടപടികള്‍ മാര്‍ച്ച് 2022 വരെ നിര്‍ത്തിവെക്കാന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം കൊടുക്കണം.വാഹന വായ്പാ മൊറട്ടോറിയത്തിന് പുറമെ വാഹന ഉടമകളുടെ ഭവന വായ്പകള്‍ക്കും, കെ എസ് എഫ് ഇ അടക്കമുള്ള ചിട്ടി അടവിനും ,വ്യക്തിഗത വായ്പക്കും ഒരു വര്‍ഷം മൊറട്ടോറിയം അനുവദിക്കുക.മേട്ടോര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ഉടമകള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുക.വാഹന ഉടമകള്‍ക്കെതിരെയുള്ള കെ. എസ് .എഫ് .ഇ യുടെയും ,സഹകരണ ബാങ്കുകളുടെയും നടപടികള്‍ അടിയന്തിരമായി മരവിപ്പിക്കുക,കാലാവധി നീട്ടി നല്‍കാതെ വാഹന ഉടമകളെ കമ്പളിപ്പിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് കോണ്‍ട്രാക്ട് ക്യാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് വെക്കുന്നതെന്നും ബിനു ജോണ്‍ പറഞ്ഞു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് പ്രശാന്തല്‍ ,ഖജാന്‍ജി ഐ സി ഐവര്‍, സംസ്ഥാന സമിതി അംഗങ്ങളായ എ ജെ റിജാസ്, സുര ശിശിര ,അനൂപ് മഹാദേവ, ജിജോ അഗസ്റ്റിന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബിപിന്‍ , സെക്രട്ടറി വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
''വഖ്ഫ് നിയമം സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി; മുസ്ലിംകളും...
6 April 2025 4:21 PM GMTമുണ്ടൂരില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു; അമ്മയ്ക്ക് പരിക്ക്
6 April 2025 4:04 PM GMTഎംബിബിഎസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
6 April 2025 3:07 PM GMTക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി; ക്ഷേത്ര ഉപദേശക...
6 April 2025 1:02 PM GMTജോലി സമ്മര്‍ദ്ദം താങ്ങാനായില്ല; കോട്ടയത്ത് ഐടി ജീവനക്കാരന് ആത്മഹത്യ...
6 April 2025 12:54 PM GMTവഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രിം കോടതിയില്‍
6 April 2025 7:48 AM GMT