Kerala

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം; പരപ്പനങ്ങാടിയില്‍ യുഡിഎഫ് ചെയര്‍മാന്‍ രാജിവച്ചു

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ പി ഒ സലാമാണ് സ്ഥാനം രാജിവച്ചതായി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 18ാം ഡിവിഷനില്‍ നേരത്തെ കോണ്‍ഗ്രസ് പ്രതിനിധിയാണ് കൗണ്‍സിലറായുണ്ടായിരുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം; പരപ്പനങ്ങാടിയില്‍ യുഡിഎഫ് ചെയര്‍മാന്‍ രാജിവച്ചു
X

പരപ്പനങ്ങാടി: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി യുഡിഎഫില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലാണ് സീറ്റ് നിര്‍ണയത്തെ ചൊല്ലി യുഡിഎഫില്‍ പൊട്ടിത്തെറി രൂപപ്പെട്ടത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ പി ഒ സലാമാണ് സ്ഥാനം രാജിവച്ചതായി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 15ാം ഡിവിഷനില്‍ നേരത്തെ കോണ്‍ഗ്രസ് പ്രതിനിധിയാണ് കൗണ്‍സിലറായുണ്ടായിരുന്നത്.

പി ഒ സലാമിന്റെ ഭാര്യയായിരുന്നു കൗണ്‍സിലര്‍. ഇത്തവണ ജനറല്‍ സീറ്റായതോടെ മല്‍സരരംഗത്തിറങ്ങിയ സലാമിനെ പിന്തുണയ്ക്കാന്‍ ലീഗ് തയ്യാറാവാതെ വന്നതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായതോടെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് നേതാവ് രാജിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞതവണ യുഡിഎഫിനെതിരേ ജനകീയ മുന്നണി തീര്‍ത്ത പ്രതിരോധം വിജയിച്ച സ്വതന്ത്രനെ ചാക്കിലാക്കിയാണ് ലീഗ് ഭരണം പിടിച്ചത്. അന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് ജനകീയ മുന്നണിയിലുണ്ടായിരുന്നു. ഇവര്‍ ആറുമാസങ്ങള്‍ക്ക് മുമ്പ് യുഡിഎഫിലേക്ക് തിരിച്ചുപോയിരുന്നു. പുതുതായി പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രതിസന്ധി യുഡിഎഫ് വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it