Kerala

വോട്ടെണ്ണൽ ദിനത്തിൽ അക്രമസാധ്യത; സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പിലാത്ത, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തിരഞ്ഞെടുപ്പ് ദിവസം മുതല്‍ തന്നെ ഈ പ്രദേശങ്ങളെല്ലാം പോലിസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. വടകര, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിലും അക്രമസാധ്യത നിലനിൽക്കുന്നുണ്ട്.

വോട്ടെണ്ണൽ ദിനത്തിൽ അക്രമസാധ്യത; സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും
X

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മറ്റേന്നാൾ നടക്കാനിരിക്കെ സംസ്ഥാനത്ത് വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിനെ തുടര്‍ന്ന് പോലിസ് കനത്ത സുരക്ഷയൊരുക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപോർട്ട്.

അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പോലിസുകാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പിലാത്ത, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തിരഞ്ഞെടുപ്പ് ദിവസം മുതല്‍ തന്നെ ഈ പ്രദേശങ്ങളെല്ലാം പോലിസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. വടകര, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിലും അക്രമസാധ്യത നിലനിൽക്കുന്നുണ്ട്.

വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. 22,640 പോലിസ് ഉദ്യോഗസ്ഥരെയാണ് ജില്ലാ പോലിസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്‌ഐ/എഎസ്‌ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പോലിസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.

Next Story

RELATED STORIES

Share it