Kerala

തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടയിന്‍മെന്റ് സോണുകള്‍

തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടയിന്‍മെന്റ് സോണുകള്‍
X

തൃശൂര്‍: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണ വിധേയമായ മേഖലകള്‍ കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍ : തൃശൂര്‍ കോര്‍പ്പറേഷന്‍ :ഡിവിഷന്‍ 43, (ഫ്രണ്ട്‌സ് നഗര്‍ ), 54 (ശരത് ലൈന്‍ പാര്‍ത്ഥസാരഥി ക്ഷേത്രം), വടക്കാഞ്ചേരി നഗരസഭ: ഡിവിഷന്‍ 22 (റെയില്‍ പാളത്തിന്റെ തെക്കുഭാഗം ഒഴിവ് ) ,29 , കടങ്ങോട് ഗ്രാമപഞ്ചായത്ത് :വാര്‍ഡ് 09,10 ,എറിയാട് ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 13, മടക്കത്തറ ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 04 ( പുല്ലുകണ്ടം തെക്കേക്കര റോഡ് കട്ടിലപ്പുറം എസ് എന്‍ മുക്ക് റോഡ് ), വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 09 (a. വാര്‍ഡ് 08 ജവാന്‍ റോഡിനും കരുവന്തല മേച്ചേരിപ്പടി റോഡിനും ഇടയിലുള്ള പ്രദേശം. b. വാര്‍ഡ് 12 ശ്മശാനം റോഡിനും കരുവന്തല റോഡിനും ഇടയ്ക്കുള്ള പ്രദേശം, c. വാര്‍ഡ് 11 പള്ളിനട മുതല്‍ പടിഞ്ഞാറ് മുപ്പട്ടിത്തറ കോണ്‍ക്രീറ്റ് റോഡ് വരെ.) ,പാവറട്ടി ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 03 (ആനേടത്ത് റോഡ് ), പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് :വാര്‍ഡ് 03 (റേഷന്‍ കട അഞ്ചങ്ങാടി സെന്റര്‍ മുതല്‍ പോര്‍ക്കുളം സെന്റര്‍ വരെ) , ചാലക്കുടി നഗരസഭ:: ഡിവിഷന്‍ 33 , തെക്കുംകര ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 13 , ചേലക്കര ഗ്രാമപഞ്ചായത്ത് : വാര്‍ഡ് 03 (പറക്കാട് കുടുംബശ്രീ ഏരിയ ഉള്‍പ്പെടെ ).

ഒഴിവാക്കിയ കണ്ടൈന്‍മെന്റ് സോണുകള്‍: വടക്കാഞ്ചേരി നഗരസഭ: ഡിവിഷന്‍ 33 ,ഇരിങ്ങാലക്കുട നഗരസഭ: ഡിവിഷന്‍ 24 , വെങ്കിടങ് ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 03, വേളൂക്കര ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 04, പരിയാരം ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 04 ,05, വരന്തരപ്പള്ളി ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 22 ,ആളൂര്‍ ഗ്രാമപഞ്ചായത്ത് : 10, 15, കൊരട്ടി ഗ്രാമപഞ്ചായത്ത്: വാര്‍ഡ് 19 .

Next Story

RELATED STORIES

Share it