Kerala

കൊവിഡ്-19: ചലച്ചിത്ര മേഖലയില്‍ ദുരിതത്തിലായ ദിവസവേതനക്കാര്‍ക്ക് സഹായവുമായി ഫെഫ്ക

ചലച്ചിത്ര മേഖലയില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഏപ്രില്‍ മേയ് മാസങ്ങളില്‍ അടിയന്തിര സഹായം എത്തിക്കാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഏപ്രില്‍ 14 നു മുന്‍പ് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പരമാവധി ഫണ്ട് സമാഹരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു . ആവശ്യമെങ്കില്‍ സ്‌കൂള്‍ തുറക്കുന്ന സന്ദര്‍ഭത്തിലും സഹായം ഉറപ്പുവരുത്തും . അതുപോലെ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും വൈദ്യസഹായം എത്തിക്കുന്നതിനും പ്രത്യേക പരിഗണന നല്‍കും

കൊവിഡ്-19: ചലച്ചിത്ര മേഖലയില്‍ ദുരിതത്തിലായ ദിവസവേതനക്കാര്‍ക്ക് സഹായവുമായി ഫെഫ്ക
X

കൊച്ചി: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തേയക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചലച്ചിത്ര മേഖലയില്‍ ഏറ്റവും അധികം ദുരിതത്തിലായത് ദിവസവേതനത്തിന് ജോലി ചെയ്യുന്നവര്‍.ദുരിതത്തിലായ ദിവസ വേതനക്കാരെയും കുടുംബത്തെയും സഹായിക്കാന്‍ ചലച്ചിത്രമേഖലയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക രംഗത്ത്.സഹായവുമായി മോഹന്‍ലാല്‍,മഞ്ജുവാര്യര്‍,അല്ലു അര്‍ജുന്‍.

പ്രസിഡന്റ് സിബി മലയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഫെഫ്ക്കയുടെ ആദ്യത്തെ വിര്‍ച്ച്വല്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു . എപ്പോള്‍ പൂര്‍വ്വസ്ഥിതിയിലാകും എന്നത് അറിയില്ലാത്ത ഈ സന്ദര്‍ഭത്തില്‍ ഏറവും കുടുതല്‍ ദുരിതത്തില്‍ ആയിരിക്കുന്നത് ദിവസബത്ത വാങ്ങുന്ന അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തുടര്‍ന്ന് ചലച്ചിത്ര മേഖലയില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഏപ്രില്‍ മേയ് മാസങ്ങളില്‍ അടിയന്തിര സഹായം എത്തിക്കാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.

ഏപ്രില്‍ 14 നു മുന്‍പ് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പരമാവധി ഫണ്ട് സമാഹരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു . ആവശ്യമെങ്കില്‍ സ്‌കൂള്‍ തുറക്കുന്ന സന്ദര്‍ഭത്തിലും സഹായം ഉറപ്പുവരുത്തും . അതുപോലെ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും വൈദ്യസഹായം എത്തിക്കുന്നതിനും പ്രത്യേക പരിഗണന നല്‍കും.വസ്ത്രാലങ്കാര യൂനിയന്‍ മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.ഏതു ഘട്ടത്തിലും 400ഓളം വാഹനങ്ങളും ഡ്രൈവര്‍മാരേയും കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നല്‍കാമെന്ന് ഫെഫ്ക ഡ്രൈവേഴ്‌സ് യൂനിയന്‍ സന്നദ്ധത അറിയിച്ചു. ഈ വിവരം ഫെഫ്ക നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഫെഫ്ക്കയുടെ ഫണ്ട് സമാഹരണത്തില്‍ ആദ്യം തന്നെ സഹായവുമായെത്തിയ മോഹന്‍ലാലിനും ,മജ്ജു വാര്യര്‍ക്കും, തെലുങ്ക്താരം അല്ലു അര്‍ജുനും യോഗം നന്ദി രേഖപ്പെടുത്തി .

Next Story

RELATED STORIES

Share it