- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അവശ്യസാധനങ്ങളുടെ പുതുക്കിയ ശരാശരി വിലനിലവാരം പ്രസിദ്ധീകരിച്ചു
അവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ വളരെ കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാവുന്നതാണ്.
കോഴിക്കോട്: ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ബില്ലുകള്‍ പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കുന്നത്. 31.03.2020 അടിസ്ഥാനത്തില്‍ വിവിധ ഇനങ്ങള്‍ക്ക് ഒരു കിലോഗ്രാമിന് പുതുക്കിയ ചില്ലറ വില:
മട്ട അരി (40-47 രൂപ), കുറുവ (36-42 രൂപ), ജയ (41 രൂപ), കയമ (100-115 രൂപ), പച്ചരി (28-38 രൂപ), ചെറുപയര്‍ (110-125 രൂപ), ഉഴുന്ന് പരിപ്പ് (120-125 രൂപ), തുവരപ്പരിപ്പ് (96-110 രൂപ), കടല (68-88 രൂപ), മുളക് 1 (280 രൂപ), മുളക് ഞെട്ടിയുളളത് (175 രൂപ), മല്ലി (88-98 രൂപ), പഞ്ചസാര (40-42 രൂപ), സവാള (36 രൂപ), വെളിച്ചെണ്ണ (160-195), മൈദ (35 രൂപ), റവ (37 രൂപ), ആട്ട (35 രൂപ), പൊടിയരി (48-55 രൂപ), ഉലുവ (70 രൂപ), പുളി (100-120 രൂപ).
അവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ വളരെ കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാവുന്നതാണ്.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരിശോധനയ്ക്കായി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിങ് ഓഫീസറുടെ പരിധിയില്‍ നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളില്‍ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചിട്ടുള്ളത്. അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് അധികൃതര്‍ വിവിധ കടകളില്‍ പരിശോധന നടത്തുന്നുണ്ട്.
പച്ചക്കറി ചില്ലറ വ്യാപാരികള്‍ പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ പര്‍ച്ചേസ് ബില്‍ ഹാജരാക്കേണ്ടതും എല്ലാ കടകളിലും വിലനിലവാരം പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അമിത വില ഈടാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും ശ്രദ്ധയില്‍ പെട്ടാല്‍ സിവില്‍ സപ്ലൈസ് അധികൃതരെ അറിയിക്കാം.
പരാതി അറിയിക്കേണ്ട നമ്പര്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട് 9188527400, സിറ്റി റേഷനിങ് ഓഫീസര്‍ സൗത്ത് 9188527401, സിറ്റി റേഷനിങ് ഓഫീസര്‍ നോര്‍ത്ത് 9188527402, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടി 9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര 9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി 9188527399.
അവശ്യസാധനങ്ങളുടെ കണ്‍ട്രോള്‍ റൂമും ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റൂമും ജില്ലയിലേക്കുള്ള അവശ്യവസ്തുക്കളുടെ വരവിന് യാതൊരു തടസ്സവുമില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്.
RELATED STORIES
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMT