Kerala

കൊവിഡ്-19 : ലോക്ക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 232 പേര്‍ കൂടി അറസ്റ്റില്‍

151 വാഹനങ്ങള്‍ പിടിച്ചെടുത്തു.231 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഏറ്റവും കൂടുതല്‍ ആളുകളെ അറസ്റ്റു ചെയ്തതും വാഹനങ്ങള്‍ പിടിച്ചെടുത്തതും എറണാകുളം റൂറല്‍ ജില്ലയിലാണ്

കൊവിഡ്-19 : ലോക്ക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 232 പേര്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചതിന് എറണാകുളം ജില്ലയില്‍ ഇന്ന് 232 പേരെക്കൂടി അറസ്റ്റു ചെയ്തു.151 വാഹനങ്ങള്‍ പിടിച്ചെടുത്തു.231 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഏറ്റവും കൂടുതല്‍ ആളുകളെ അറസ്റ്റു ചെയ്തതും വാഹനങ്ങള്‍ പിടിച്ചെടുത്തതും എറണാകുളം റൂറല്‍ ജില്ലയിലാണ്. റൂറല്‍ ജില്ലയില്‍ 147 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 139 പേരെ അറസ്റ്റ് ചെയ്തു. 91 വാഹനങ്ങള്‍ കണ്ടു കെട്ടി.

ഇതുവരെ 6132പേരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5981 പേരെ അറസ്റ്റ് ചെയ്തു. 3618 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ട്. ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.കൊച്ചി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.93 പേരെ അറസ്റ്റു ചെയ്തു. 60 വാഹനങ്ങള്‍ പിടിച്ചെടുത്തു. കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ഒരാള്‍ക്കെതിരെ തൃക്കാക്കര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it