- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണയുടെ മറവിലെ മുസ്ലിം വേട്ട നീചമായ രാഷ്ട്രീയം : എസ്ഡിപിഐ
രാജ്യത്തിന്റെ നിയമത്തിനോ, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കോ വിരുദ്ധമായി ഒന്നും നിസാമുദ്ദീന്‍ മര്‍കസിലെ സമ്മേളനം കൊണ്ട് നടന്നിട്ടില്ല എന്നിരിക്കെ അവിടെ പങ്കെടുത്ത ചിലര്‍ക്ക് കൊറോണ ഉണ്ടായത് മുന്‍ നിര്‍ത്തി നടക്കുന്ന കുപ്രചരണങ്ങള്‍ അങ്ങേയറ്റം അപമാനകമാണ്. ലോകത്തൊരിടത്ത് നിന്നും ലഭിക്കാത്ത മത ചിഹ്നങ്ങളാണ് കൊറോണക്ക് ഇന്ത്യയില്‍ ലഭിച്ചത്. ഇത് ഇന്ത്യയുടെ രാഷ്ട്രീയ പരിസരം കൊറോണ കാലത്തും എത്രമാത്രം വര്‍ഗീയത നിറഞ്ഞതാണെന്ന് കാണിക്കുന്നുവെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി
കൊച്ചി : കൊറോണയുടെ മറവില്‍ തബ് ലീഗ് സമ്മേളനം മുന്‍ നിര്‍ത്തി രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നത് വര്‍ഗീയതയുടെ നീചമായ രാഷ്ട്രീയമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.രാജ്യത്തിന്റെ നിയമത്തിനോ, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കോ വിരുദ്ധമായി ഒന്നും നിസാമുദ്ദീന്‍ മര്‍കസിലെ സമ്മേളനം കൊണ്ട് നടന്നിട്ടില്ല എന്നിരിക്കെ അവിടെ പങ്കെടുത്ത ചിലര്‍ക്ക് കൊറോണ ഉണ്ടായത് മുന്‍ നിര്‍ത്തി നടക്കുന്ന കുപ്രചരണങ്ങള്‍ അങ്ങേയറ്റം അപമാനകമാണ്. ലോകത്തൊരിടത്ത് നിന്നും ലഭിക്കാത്ത മത ചിഹ്നങ്ങളാണ് കൊറോണക്ക് ഇന്ത്യയില്‍ ലഭിച്ചത്. ഇത് ഇന്ത്യയുടെ രാഷ്ട്രീയ പരിസരം കൊറോണ കാലത്തും എത്രമാത്രം വര്‍ഗീയത നിറഞ്ഞതാണെന്ന് കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഹിന്ദുത്വ മാധ്യമങ്ങളും പ്രമുഖ മതേതര മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഈ വിദ്വേഷ പ്രചരണ രാഷ്ട്രീയം വളരെ അപകടകരമാണ്. ഇപ്പോള്‍ തന്നെ ഈ പേരില്‍ മുസ് ലിം കളെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഗുജറാത്ത്, ഡല്‍ഹി പോലുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്.ചികില്‍സ ലഭിക്കാതെ രാജസ്ഥാനില്‍ നവജാത ശിശു മരിച്ചതും ഹിമാചല്‍ പ്രാദേശില്‍ തബ് ലീഗ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തതും ഡല്‍ഹിയില്‍ ആത്മഹത്യാ ശ്രമം നടന്നതുമെല്ലാം കൊറോണ കാലത്തെ ഹിന്ദുത്വ വിദ്വേഷത്തിന്റെ ഭാഗമാണ്. തങ്ങളുടെ പ്രവര്‍ത്തകരെ തിരിച്ചെത്തിക്കാന്‍ വാഹനം പോലും തബ് ലീഗ് നേതൃത്വം തയ്യാറാക്കിയിട്ടും അനുമതി നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, മാര്‍ച്ച് 29നു ഹരിദ്വാറില്‍ നിന്ന് 1800 ഓളം ഗുജറാത്തി തീര്‍ഥാടകരെ ലക്ഷ്വറി ബസ്സില്‍ അഹമ്മദാബാദില്‍ തിരിച്ചെത്തിച്ചതില്‍ കാണിച്ച വിവേചനം തന്നെ നീചരാഷ്ട്രീയ സാധ്യത മുന്നില്‍ കണ്ട ഹിന്ദുത്വ ഗൂഢാലോചനയുടെ ഭാഗമോണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇപ്പോള്‍ തന്നെ ക്വാറന്റൈന്‍ ചികില്‍സയിലുള്ള തബ് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കേസ് എടുത്തും അവര്‍ക്ക് ഭക്ഷണം, ചികില്‍സ നല്‍കാതെ പീഡിപ്പിക്കുന്ന വാര്‍ത്തകളും വന്നു കൊണ്ടിരിക്കുന്നു എന്നത് ദുഃഖകരമായ സംഭവമാണ്.മര്‍ക്കസ് സമ്മേളനത്തില്‍ ഗുരുതര വീഴ്ച ഉന്നയിക്കുന്ന മാധ്യമങ്ങള്‍ തന്നെ മാതാ അമൃതാനന്ദ മയി മഠത്തില്‍ ഇറ്റലിക്കാരായ ആളുകളെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഒളിപ്പിച്ചു താമസിപ്പിച്ച സംഭവം മറച്ചു വച്ചത് നീതി ബോധത്തില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ എത്ര അകലെയാണെന്ന് കാണിക്കുന്നതാണ്. രാജ്യം നൂറ്റാണ്ടില്‍ ഉണ്ടാകാത്ത പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ആ സാഹചര്യം പോലും വര്‍ഗീയ രാഷ്ട്രീയത്തിനു ഉപയോഗിക്കുന്ന ബിജെപി പദ്ധതി ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണമെന്നും വര്‍ഗീയതക്കു കൂട്ട് നില്‍ക്കുന്ന ചില മാധ്യമങ്ങളുടെ കപടത തിരിച്ചറിയണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
RELATED STORIES
തോല്‍പ്പെട്ടിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ കേസെടുത്ത് ...
8 Nov 2024 6:08 PM GMTഇത് സഞ്ജു സ്റ്റൈല്‍; ഡര്‍ബനില്‍ സെഞ്ചുറി നേട്ടം; ഒപ്പം റെക്കോഡും
8 Nov 2024 5:58 PM GMTബിജെപി ഭരണകൂടം ആര്‍എസ്എസ് അജണ്ട രാജ്യത്ത് പൂര്‍ണമായും...
8 Nov 2024 4:27 PM GMTകോട്ടയത്ത് വിദ്യാര്‍ത്ഥിയെ കാണാതായി
8 Nov 2024 2:54 PM GMTമേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി; വിജിലന്‍സ്...
8 Nov 2024 2:29 PM GMTഗസ അധിനിവേശം: ഇസ്രായേലിലേക്കുള്ള ആയുധക്കപ്പലുകളെ തടഞ്ഞ് സ്പെയിന്
8 Nov 2024 1:43 PM GMT