Kerala

കോവിഡ് 19: റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു

കൊല്ലത്ത് പാരിപ്പളളി മെഡിക്കൽ കോളേജിൽ 12 പേർ നിരീക്ഷണത്തിലാണ്. കർശനമായ ഐസൊലേഷൻ തുടരുമെന്ന് കൊല്ലം ഡിഎംഒ അറിയിച്ചു.

കോവിഡ് 19: റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു
X

പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ കൊറോണ രോഗബാധിതർ എത്തിയെന്ന് കണ്ടെത്തിയ റാന്നിയിലെ തൊട്ടമണ്ണിലുള്ള എസ്ബിഐ ശാഖ അടച്ചു. ഒന്നിൽ കൂടുതൽ തവണ ഇറ്റലിയിൽ നിന്ന് എത്തിയവർ ഇവിടെ വന്നിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ശാഖ അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ പത്തനംതിട്ടയിൽ കൂടുതൽ രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാതിരുന്നത് ആശ്വാസകരമാണെന്ന് കലക്ടർ പി ബി നൂഹ് അറിയിച്ചു. അതേസമയം, കൊല്ലത്ത് പാരിപ്പളളി മെഡിക്കൽ കോളേജിൽ 12 പേർ നിരീക്ഷണത്തിലാണ്. കർശനമായ ഐസൊലേഷൻ തുടരുമെന്ന് കൊല്ലം ഡിഎംഒ അറിയിച്ചു.

കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാവിലെ ലഭിച്ച രണ്ടുപേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. അതേസമയം ജില്ലയില്‍ രണ്ടുപേരെ കൂടി പുതിയതായി ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 27 പേരാണു ജില്ലയില്‍ വിവിധ ആശുപത്രികളിലായി ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. 12 സാമ്പിളുകളുടെ പരിശോധനാഫലം കൂടി ലഭിച്ചേക്കും.

Next Story

RELATED STORIES

Share it