Kerala

കൊവിഡ് 19 : സംസ്ഥാനത്താകെ 1,61,228 അതിഥി തൊഴിലാളികള്‍ -ലഭിച്ച 156 പരാതികള്‍ക്കും പരിഹാരം

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കി.

കൊവിഡ് 19 : സംസ്ഥാനത്താകെ 1,61,228 അതിഥി തൊഴിലാളികള്‍  -ലഭിച്ച 156 പരാതികള്‍ക്കും പരിഹാരം
X

തിരുവനന്തപുരം: കൊറോണ വൈറസ് (കൊവിഡ്19) ബാധയുടെ പശ്്ചാത്തലത്തില്‍ സംസ്ഥാനത്താകെ നിലവില്‍ 5178 ക്യാമ്പുകളാണ് ഇതര സംസ്ഥാന(അതിഥി) തൊഴിലാളികള്‍ക്കായി സജ്ജമാക്കിയിട്ടുള്ളത്. ഇവിടങ്ങളിലായി ആകെ 1,61,228 തൊഴിലാളികളാണ് നിലവിലുള്ളത്.

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കി.ഇവിടേയ്ക്ക് ഹിന്ദി ഉള്‍പ്പെടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ മറുപടി നല്‍കുന്നതിനായി ജീവനക്കാരെ നിയോഗിച്ചു. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.

അതത് ജില്ലാ ലേബര്‍ ഓഫീസുകള്‍ മുഖേന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാനത്തെ എല്ലാ ജില്ലാ ലേബര്‍ ഓഫീസുകളിലും വിവിധ ഭാഷാ പ്രാവീണ്യമുള്ള ആളുകളെ നിയോഗിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ സൗകര്യങ്ങള്‍ സംബന്ധിച്ച് ഇന്നവെ വൈകുന്നേരം മൂന്നര വരെ ലഭിച്ച 156 പരാതികളും ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ മുഖേന പരിഹരിച്ചു.എല്ലാ ജില്ലാ ലേബര്‍ ഓഫീസുകളിലും രണ്ടു പേര്‍ വീതം 24 മണിക്കൂര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. (ഒരാള്‍ക്ക് എട്ടുമണിക്കൂര്‍ വീതം വിവിധ ജീവനക്കാര്‍ക്ക് ജോലി വിന്യസിച്ചു നല്‍കിയിട്ടുണ്ട്.)

ഇതരസംസ്ഥാന തൊഴിലാളികളുടെ സുരക്ഷാര്‍ത്ഥം പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍, തൊഴില്‍, റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it