- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ പോലെയുള്ള മാരക രോഗത്തിന് മതത്തിന്റെ നിറം ചാര്‍ത്തരുത്: അബ്‌റാര്‍ ഉലമാ കൗണ്‍സില്‍
രാജ്യത്തെ ഒരു വിഭാഗം വാര്‍ത്താ മാധ്യമങ്ങള്‍ ഈ സമയത്തും ഇതിനെ പ്രത്യേക കണ്ണാടിയിലൂടെ നോക്കി ജനങ്ങളെ വഴി കെടുത്താനുള്ള അപകടകരമായ ഗൂഢാലോചനയാണ് നടത്തുന്നത്.
ആലപ്പുഴ: ഡല്‍ഹി ഹസ്‌റത്ത് നിസാമുദ്ദീനിലെ തബ് ലീഗ് മര്‍കസുമായി ബന്ധപ്പെട്ട് മീഡിയകളില്‍ വന്ന് കൊണ്ടിരിക്കുന്ന നിഷേധാത്മകമായ പ്രചാരണങ്ങള്‍ അങ്ങേയറ്റം ഖേദകരമാണെന്ന് അബ്‌റാര്‍ ഉലമാ കൗണ്‍സില്‍ സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു. ലോകം മുഴുവനും ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ നിര്‍ണായക പോരാട്ടം നടത്തുമ്പോള്‍ വര്‍ഗീയതയുടെ നിറം നല്‍കുന്നത് അങ്ങേയറ്റം നിന്ദ്യമാണ്. പെട്ടെന്നുണ്ടായ ലോക്ക് ഡൗണ്‍ പ്രഖ്യാപനംമൂലം മര്‍കസില്‍ ഏതാനും പേര്‍ കുടുങ്ങിപ്പോകുകയും അവരില്‍ ചിലര്‍ക്ക് പകര്‍ച്ചവ്യാധി പിടിപെടുകയും ചെയ്തത് അപ്രതീക്ഷിതമാണ്.
മുന്നൊരുക്കമില്ലാതെ പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണമായി രാജ്യം മുഴുവന്‍ ലക്ഷക്കണക്കിനാളുകള്‍ ഇത് പോലെ കുടുങ്ങിയിട്ടുണ്ട്. ഈ കാഴ്ച ഡല്‍ഹിയിലും രാജ്യത്തെ വിവിധ പട്ടണങ്ങളിലും സംഭവിച്ചതായി നാം കണ്ട് കൊണ്ടിരിക്കുന്നുണ്ട്. ജനങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥരായി ജീവന്‍ പണയം വെച്ചും ലോക്ക് ഡൗണിന്റെ ഗൗരവം പരിഗണിക്കാതെയും എങ്ങനെയെങ്കിലും വീട്ടിലെത്തിപ്പെടാനായി കാല്‍നടയായി റോഡിലൂടെ കൂട്ടംകൂട്ടമായി യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ മര്‍ക്കസില്‍ കുറച്ച് പേര്‍ കുടുങ്ങിപ്പോയെങ്കിലും അതില്‍ നിയമലംഘനം പോലുള്ളവയൊന്നും ഉണ്ടായിട്ടില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപന സമയത്ത് പ്രധാനമന്ത്രി തന്നെ പറഞ്ഞത് ഓരോരുത്തരും എവിടെയാണോ ഉള്ളത് അവിടെത്തന്നെ കഴിഞ്ഞ് കൊള്ളുക. പുറത്തിറങ്ങരുത് എന്നായിരുന്നു.
ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഈ വിഷയത്തില്‍ വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്.പ്രയാസപ്പെട്ട് കുടുങ്ങിപ്പോയവരെ അവിടെത്തന്നെ താമസിപ്പിക്കുകയും പുറത്ത് നിന്ന് ആരെയും അകത്തേക്ക് കടത്താതിരിക്കുകയും ചെയ്യുന്ന മര്‍കസിന്റെ സമീപനമാണ് യഥാര്‍ത്ഥത്തില്‍ ശരിയായിട്ടുള്ളത്.
രാജ്യത്തെ ഒരു വിഭാഗം വാര്‍ത്താ മാധ്യമങ്ങള്‍ ഈ സമയത്തും ഇതിനെ പ്രത്യേക കണ്ണാടിയിലൂടെ നോക്കി ജനങ്ങളെ വഴി കെടുത്താനുള്ള അപകടകരമായ ഗൂഢാലോചനയാണ് നടത്തുന്നത്. വര്‍ഗീയതയുടെ വൈറസ് കൊറോണ വൈറസിനേക്കാള്‍ അങ്ങേയറ്റം അപകടകരമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതാണ്. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഈ വിഷയത്തെ ഗൗരവത്തോടെ കാണുകയും മുസ്‌ലിംകള്‍ക്കെതിരെയുള്ള നിന്ദ്യമായ ഈ തിരക്കഥകള്‍ക്ക് ഉടനടി കടിഞ്ഞാണിടുകയും ചെയ്യണം. കാരണം ഇത്തരം പ്രചാരണങ്ങള്‍ രാജ്യത്തെ മതേതരത്വത്തിന് നാശമുണ്ടാക്കുകയും ജനങ്ങളുടെ ഐകൃത്തോടെയുള്ള പരിശ്രമങ്ങളെ ബലഹീനമാക്കുകയും ചെയ്താല്‍ അത് രാജ്യത്തിന് തന്നെ അപകടമാണ്. രാജ്യം ഒന്നടങ്കം മുള്‍മുനയില്‍ നില്‍ക്കുന്ന സങ്കീര്‍ണ്ണഘട്ടത്തിലും ഇത്തരം വര്‍ഗ്ഗീയനീക്കങ്ങള്‍ നടത്തുന്നത് സംഘ്പരിവാര്‍ ചിന്താധാരയുടെ അപകടം അത്രമാത്രം ഗൗരവമുള്ളതാണെന്ന് അബ്‌റാര്‍ ഉലമാ കൗണ്‍സില്‍ പ്രസിഡന്റ് ത്വാഹാ അബ്‌റാരി, സെക്രട്ടറി മുഹമ്മദ് ഷെരീഫ് അബ്‌റാരി, ട്രഷറര്‍ ഡി.എം തഖിയുദ്ധീന്‍ അബ്‌റാരി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍; അധ്യാപകരും...
10 Jan 2025 3:56 PM GMTനാല് എംഎല്‍എമാരെ കൂടി കൊണ്ടുവരാമെന്ന് പി വി അന്‍വര്‍; മമത ബാനര്‍ജി...
10 Jan 2025 3:37 PM GMTഅഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMT