Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ്; 266 പേർ ചികിൽസയിൽ

കാസർകോഡ് രോഗം കണ്ടെത്തിയവരിൽ ആറുപേർ വിദേശത്ത് നിന്നും വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ്; 266 പേർ ചികിൽസയിൽ
X

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കാസർകോഡ്- 9, മലപ്പുറം- 2, പത്തനംതിട്ട- 1, കൊല്ലം- 1 എന്നിങ്ങനെയാണ് രോഗം കണ്ടെത്തിയത്. കാസർകോഡ് രോഗം കണ്ടെത്തിയവരിൽ ആറുപേർ വിദേശത്ത് നിന്നും വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. കൊല്ലം, മലപ്പുറം ജില്ലകളിലെ രോഗബാധിതർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നും രോഗം പിടിപെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 327 പേർക്കാണ് രോഗം പിടിപെട്ടത്. നിലവിൽ 266 പേർ ചികിത്സയിലുണ്ട്. 152804 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 152009 പേരും ആശുപത്രികളിൽ 795 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 122 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആകെ 10716 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭിച്ച 9607 ഫലങ്ങൾ നെഗറ്റീവാണ്. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓരോ ഫലം വീതം നെഗറ്റീവായി.

കാസർകോഡ് മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയായി പ്രവർത്തനം തുടങ്ങിയതാണ് ഇന്നത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് ദിവസം കൊണ്ടാണ് ആശുപത്രിയെ സജ്ജമാക്കിയത്.

Next Story

RELATED STORIES

Share it