- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ്; 13 പേരുടെ രോഗം ഭേദമായി
കൊവിഡ് ബാധിത രാജ്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ അഞ്ച് കോവിഡ് ഹെൽപ് ഡസ്ക്കുകൾ ആരംഭിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം ലഭിക്കും.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒമ്പത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ - 4, ആലപ്പുഴ - 2, പത്തനംതിട്ട - 1, തൃശൂർ - 1, കാസർകോഡ് - 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നാലു പേർ വിദേശത്തു നിന്നെത്തിയവരും രണ്ടു പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വരും മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി രോഗം ഭേദമായി. തിരുവനന്തപുരം - 3, തൃശൂർ - 3, ഇടുക്കി - 2, കോഴിക്കോട് -2, വയനാട്- 2, കണ്ണൂർ - 1 എന്നിവിടങ്ങളിലാണ് ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 345 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 259 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.
സംസ്ഥാനത്ത് ആകെ 140474 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 139725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 169 പേരെ രോഗലക്ഷണങ്ങളോടെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11986 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 10906 ഫലങ്ങൾ നെഗറ്റീവാണ്.
നിസാമുദ്ദീൻ സമ്മേളനത്തിൽ സംസ്ഥാനത്ത് നിന്നും 212 പേർ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പകര്‍ച്ചവ്യാധി നേരിടുന്നതിന് കാസർകോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 20,000 കിറ്റ് ഐസിഎംആർ വഴി നാളെ ലഭിക്കും. കാസർകോട് അതിർത്തിയിൽ സജീവമായി ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ട്. കോവിഡ് സർട്ടിഫിക്കറ്റ് കിട്ടാൻ തടസ്സമുണ്ടാവില്ല. അത്യാവശ്യ രോഗികളാണ് അങ്ങോട്ട് പോകേണ്ടത്.
അമേരിക്കയിൽ ഉൾപ്പെടെ നിരവധി മലയാളികൾ കോവിഡ് ബാധിച്ചു മരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് ബാധിത രാജ്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ അഞ്ച് കോവിഡ് ഹെൽപ് ഡസ്ക്കുകൾ ആരംഭിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം ലഭിക്കും. കേരളത്തിലുള്ള ഡോക്ടർമാരുമായി വിഡിയോ, ഓഡിയോ കോളുകൾ നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ 5000 കടന്നു. പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തതു കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 773 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ, 32 പേർക്കു ജീവൻ നഷ്ടമായെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേരുടെ സാംപിൾ പരിശോധിച്ചതായി ഐസിഎംആർ പറഞ്ഞു. ഇന്നലെ മാത്രം 13,345 സാംപിൾ പരിശോധിച്ചു.
RELATED STORIES
അഞ്ച് വര്‍ഷത്തിനുള്ളില്‍ 60ലേറെ പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 40...
10 Jan 2025 3:22 PM GMTകണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു
10 Jan 2025 3:18 PM GMTപാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
10 Jan 2025 3:15 PM GMTയുവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍
10 Jan 2025 3:10 PM GMTഗൗരി ലങ്കേഷ് വധം: പ്രതിക്ക് ജാമ്യം
10 Jan 2025 3:04 PM GMTഹമാസ് ബന്ദിയാക്കിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സ്ഥിരീകരിച്ച്...
10 Jan 2025 2:32 PM GMT