Kerala

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ്; അതിർത്തിയിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

കൊവിഡ് ഇതരരോഗം ബാധിച്ചവർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി ജീവൻ രക്ഷാമരുന്നുകൾ നൽകും.

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ്; അതിർത്തിയിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ കാസർകോഡ് സ്വദേശികളാണ്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 15 പേർ രോഗമുക്തരായി. കാസർകോഡ് -5, പത്തനംതിട്ട- 3, മലപ്പുറം- 3, കണ്ണൂർ- 3, കൊല്ലം- 1 ജില്ലകളിലാണ് ഇവർ.

450 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. നിലവിൽ 116 പേർ ചികിൽസയിൽ കഴിയുന്നു. 21725 നിരീക്ഷണത്തിലുണ്ട്. ഇവരിൽ 21243 പേർ വീടുകളിലും 452 പേർ ആശുപത്രിയിലുമാണ്. 144 പേർ ഇന്ന് ആശുപത്രികളിൽ ചികിൽസ തേടി. 21941 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭിച്ച 20830 ഫലങ്ങൾ നെഗറ്റീവാണ്.

കണ്ണൂർ ജില്ലയിലാണ് രോഗബാധിതർ കൂടുതലുള്ളത് - 56 പേർ. കാസർകോഡ് ജില്ലയിൽ 18 പേർ ചികിത്സയിലുണ്ട്. തൃശൂർ, ആലപ്പുഴ ജില്ലകളിൽ ആരും ചികിൽസയിലില്ല. കർണാടകയിലെ കുടകിൽ നിന്നും കാട്ടിലൂടെ അതിർത്തി കടന്ന് കണ്ണൂരിലേക്കെത്തിയ 8 പേരെ നിരീക്ഷണത്തിലാക്കി. ഈ ആഴ്ച 57 പേരാണ് കുടകിൽ നിന്നും അതിർത്തി കടന്നുവന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന അതിർത്തിയിലാകെ കടുത്ത ജാഗ്രത പുലർത്തണം.

കൊവിഡ് ഇതരരോഗം ബാധിച്ചവർക്ക് ജീവൻ രക്ഷാമരുന്നുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി നൽകും. ലോക്ക് ഡൗണിൽ വരുമാനം നിലച്ച ഡയാലിസിസ് രോഗികൾ, അർബുദ രോഗികൾ, അവയവം മാറ്റിവച്ചവർ എന്നിവർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായമാവരെ കൂടാതെ കുഞ്ഞുങ്ങളെയും സംസ്ഥാനത്ത് രോഗമുക്തമാക്കി. ഒരു വയസ് 10 ദിവസം പ്രായമുള്ള കുഞ്ഞിനേയും 2 വയസുള്ള കുഞ്ഞിനേയും രക്ഷിച്ചത് നമ്മുടെ അനുഭവമാണ്. നിർഭാഗ്യവശാൽ ഇന്ന് മലപ്പുറം സ്വദേശിയായ 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയസംബന്ധമായ അസുഖത്താൽ ചികിൽസയിലായിരുന്നു. കുഞ്ഞിൻ്റെ വേർപാട് ദുഖകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it