Kerala

ആശങ്ക അകലുന്നില്ല; സംസ്ഥാനത്ത് 152 പേർക്ക് കൂടി കൊവിഡ്, 81 പേർ രോഗമുക്തി നേടി

രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്നു വന്നതാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം മൂലം എട്ടുപേർക്ക് രോഗം ബാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആശങ്ക അകലുന്നില്ല; സംസ്ഥാനത്ത് 152 പേർക്ക് കൂടി കൊവിഡ്, 81 പേർ രോഗമുക്തി നേടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട - 25, കൊല്ലം-18, കണ്ണൂർ - 17, പാലക്കാട്-16, തൃശൂർ-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം - 8, കോട്ടയം - 7, ഇടുക്കി - 6, കാസർകോഡ് - 6, തിരുവനന്തപുരം - 4, കോഴിക്കോട്- 3, വയനാട് -2 എന്നിങ്ങനെയാണ് രോഗം റിപ്പോർട്ട് ചെയ്തത്.

81 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്തുനിന്നു വന്നതാണ്. 46 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം മൂലം എട്ടുപേർക്ക് രോഗം ബാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: ഡൽഹി-15, പശ്ചിമ ബംഗാൾ-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കർണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1. നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂർ-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂർ-10. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് ആകെ 4,941 സാമ്പിളുകൾ പരിശോധിച്ചു. 3603 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 1,691 പേരാണ്. 1,54,759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ്. 288 പേരെ ഇന്നു രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4,005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാവിഭാഗത്തിൽപ്പെട്ട 40,537 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 39,113 സാമ്പിളുകൾ നെഗറ്റീവ് ആണ്.

Next Story

RELATED STORIES

Share it