- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് 962 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം, 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
രോഗബാധിതരിൽ വിദേശത്തുനിന്ന് വന്നവർ 55 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 85 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേർക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളത്തിൽ അറിയിച്ചു. രണ്ടു മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേർക്കാണ്. ഇതിൽ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം 40.
205 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം-106, ആലപ്പുഴ-101, തൃശ്ശൂർ-85 മലപ്പുറം-85, കാസർകോട്-66, പാലക്കാട്-59, കൊല്ലം-57, കണ്ണൂർ-37, പത്തനംതിട്ട-36, കോട്ടയം-35 കോഴിക്കോട്-33, വയനാട്-31, ഇടുക്കി-26 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
രോഗബാധിതരിൽ വിദേശത്തുനിന്ന് വന്നവർ 55 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 85 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 ഹെൽത്ത് വർക്കർമാർക്കും ആറ് കെ.എസ്.സിക്കാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം-253, കൊല്ലം-40, പത്തനംതിട്ട-59, ആലപ്പുഴ-50, കോട്ടയം-55, ഇടുക്കി-54, എറണാകുളം-38, തൃശ്ശൂർ-52, പാലക്കാട്-67, മലപ്പുറം-38, കോഴിക്കോട്- 26, വയനാട്-8, കണ്ണൂർ-25 കാസർകോട്-50. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 506 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനകം 19,343 സാമ്പിൾ പരിശോധിച്ചു. സംസ്ഥാനത്ത് 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10779 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 1,115 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ളത് 11,484 പേരാണ്. ഇതുവരെ ആകെ 4,00029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 3,926 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണന ഗ്രൂപ്പുകളിൽനിന്ന് 1,27,233 സാമ്പിളുകൾ ശേഖരിച്ചു. 1,254 സാമ്പിൾ നെഗറ്റീവ് ആയിട്ടുണ്ട്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT