- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമ്പർക്ക വ്യാപനം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ്, 13 മരണം
1351 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 22,344 പേർ. 24 മണിക്കൂറിനിടെ 40,352 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
13 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്ത് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹിം (63), 24ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യന്‍ (85), 23ന് മരണമടഞ്ഞ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശന്‍ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂര്‍ സ്വദേശി സിറാജ് (50), 22ന് മരണമടഞ്ഞ തിരുവനന്തപുരം പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), 17ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), 18ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26), ജൂലൈ 30ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 445 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 332 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 14, തൃശൂര്‍ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 7 വീതവും, പത്തനംതിട്ട ജില്ലയിലെ 3, കൊല്ലം, കോഴിക്കോട് ജില്ലകളിലെ 2 വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ഒരു ഐ.എന്‍.എച്ച്.എസ് ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 43 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 191 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 254 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 22,344 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,694 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,89,781 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,72,135 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2098 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,352 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 15,25,792 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,69,312 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വള്ളത്തോള്‍ നഗര്‍ (6), പഴയന്നൂര്‍ (5, 7 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ (11), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (22), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (5, 12, 14, 16, 17), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (2), എറണാകുളം ജില്ലയിലെ കറുകുറ്റി (14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടകര (സബ് വാര്‍ഡ് 2), അവിനിശേരി (സബ് വാര്‍ഡ് 3), എലവള്ളി (വാര്‍ഡ് 9), തോളൂര്‍ (5), കോലാഴി (സബ് വാര്‍ഡ് 1), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (6, 8), കുന്നത്താനം (10), കുറ്റൂര്‍ (5, 6, 7), ഓമല്ലൂര്‍ (1), പുറമറ്റം (2, 12, 13), പാലക്കാട് ജില്ലയിലെ ആലന്തൂര്‍ (എല്ലാ വാര്‍ഡുകളും), മാതൂര്‍ (15), കുത്തന്നൂര്‍ (4, 8), തൃത്താല (8), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), തൊണ്ടര്‍നാട് (1, 2, 3, 5, 6), വെള്ളമുണ്ട (10, 13), തിരുവനന്തപുരം കടയ്ക്കാവൂര്‍ (8, 9, 10, 11), ചെമ്മരുതി (4, 5, 7, 15), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (സബ് വാര്‍ഡ് 6), ആലക്കോട് (സബ് വാര്‍ഡ് 2), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (10, 17), പെരളശേരി (4, 5, 6, 7, 9, 16, 18), മലപ്പുറം ജില്ലയിലെ വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22), കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 604 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
RELATED STORIES
രക്തസാക്ഷിത്വം പാഴാവില്ല; ഹനിയ്യയ്ക്ക് ലോകത്തിന്റെ...
2 Aug 2024 3:47 PM GMTഅറഫയിലലിഞ്ഞ് മനുഷ്യമഹാസംഗമം(ഫോട്ടോ സ്റ്റോറി)
15 Jun 2024 2:34 PM GMTയുദ്ധക്കളമായി പശ്ചിമേഷ്യ; ചിത്രങ്ങളിലൂടെ...
8 Oct 2023 7:07 AM GMTമൊറോക്കോ ഭൂകമ്പം: ദുരിതചിത്രങ്ങളിലൂടെ
9 Sep 2023 11:05 AM GMTകുഞ്ഞൂഞ്ഞിനെ ഒരുനോക്കുകാണാന്‍...
18 July 2023 10:06 AM GMTമഴ പറഞ്ഞ കഥ; ശ്രദ്ധേയമായി ദേശീയ ഫോട്ടോഗ്രാഫി എക്സിബിഷന്
20 Sep 2022 2:07 PM GMT