Kerala

വയനാട്ടില്‍ 53 പേര്‍ക്ക് കൊവിഡ്; തവിഞ്ഞാല്‍ വാളാട്ട് സമ്പര്‍ക്ക വ്യാപനം

മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ വാളാട്ട് ആണ് സമ്പര്‍ക്ക വ്യാപനം. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപതിലധികമാണ്. ഇന്ന് നടന്ന രണ്ടാം ഘട്ട ആന്റിജന്‍ പരിശോധനാ ഫലം വരാനുമുണ്ട്.

വയനാട്ടില്‍ 53 പേര്‍ക്ക് കൊവിഡ്; തവിഞ്ഞാല്‍ വാളാട്ട് സമ്പര്‍ക്ക വ്യാപനം
X

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. 18 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 454 ആയി. മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ വാളാട്ട് ആണ് സമ്പര്‍ക്ക വ്യാപനം. ഇവിടെ ഇതേവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപതിലധികമാണ്. ഇന്ന് നടന്ന രണ്ടാം ഘട്ട ആന്റിജന്‍ പരിശോധനാ ഫലം വരാനുമുണ്ട്.

സുല്‍ത്താന്‍ ബത്തേരി വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട സമ്പര്‍ക്കത്തിലുള്ള ഏഴു പേര്‍, ബീനാച്ചി സ്വദേശികള്‍ (20 കാരനും 20 കാരിയും), ചെതലയം സ്വദേശി (3), അമ്പലവയല്‍ സ്വദേശികള്‍ (35, 27, 12, 4), വാളാട് മരണാനന്തര വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിലുള്ള 42 പേര്‍, 40 തവിഞ്ഞാല്‍ വാളാട് സ്വദേശികളും, ഒരു നല്ലൂര്‍നാട് സ്വദേശി(30)യും, മാനന്തവാടി പിലാക്കാവ് സ്വദേശി(12)യും എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ജൂലൈ 18 ന് ശ്രീനഗറില്‍ നിന്നുവന്ന പൂതാടി സ്വദേശി (35), ജൂലൈ 11 ന് ബാംഗ്ലൂരില്‍ നിന്നുവന്ന പടിഞ്ഞാറത്തറ സ്വദേശി (28), ജൂണ്‍ 29 ന് സൗദിയില്‍ നിന്നു വന്ന കുപ്പാടിത്തറ സ്വദേശി (32), ജൂലൈ 23 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് പോസിറ്റീവായ വ്യക്തിയുടെ കൂടെ വന്ന മാനന്തവാടി കുറുക്കന്‍മൂല സ്വദേശി (12) എന്നിവരാണ് ഇന്ന് പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.

Next Story

RELATED STORIES

Share it