Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ നാളെ മുതല്‍ ഒരു മാസം കടുത്ത നിയന്ത്രണം

ഓഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ 5 വരെയാണ് നിയന്ത്രണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടക്കം 9 മണി മുതല്‍ 5 മണി വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

സുല്‍ത്താന്‍ ബത്തേരിയില്‍ നാളെ മുതല്‍ ഒരു മാസം കടുത്ത നിയന്ത്രണം
X

കല്‍പറ്റ: കൊവിഡ് 19 വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ നഗരസഭ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. മഴ കനക്കുന്നതോടെ വൈറസ് വ്യാപനം രൂക്ഷമാകാന്‍ സാധ്യത ഉണ്ടെന്നആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ 5 വരെയാണ് നിയന്ത്രണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടക്കം 9 മണി മുതല്‍ 5 മണി വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കൂടാതെ ഓട്ടോ ടാക്‌സി വാഹനങ്ങള്‍ നമ്പര്‍ ക്രമീകരിച്ചായിരിക്കണം നിരത്തില്‍ ഇറങ്ങേണ്ടത്. വഴിയോര കച്ചവടങ്ങള്‍ക്ക് പൂര്‍ണമായും ഈ കാലയളവില്‍ നിരോധനം ഏര്‍പ്പെടുത്തും. പഴം ,പച്ചക്കറി ,മത്സ്യം തുടങ്ങിയവ ഗുഡ്‌സ് വാഹനങ്ങളില്‍ വില്‍പ്പന നടത്താന്‍ പാടില്ല. സ്വകാര്യവാഹനങ്ങള്‍ ,ബൈക്ക് ,കാറ് ,ജീപ്പ് തുടങ്ങി എല്ലാ വാഹനങ്ങളും മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ടൗണില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. രാവിലെ മത്സ്യ മാര്‍ക്കറ്റില്‍ നടക്കുന്ന മൊത്തവ്യാപരം ഒരു മാസത്തേക്ക് നിരോധിക്കും. ബത്തേരി നഗരം ഉള്‍പ്പെടെ 35 ഡിവിഷനുകളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എല്‍ സാബു പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരുടെയും പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു. ഇപ്പോള്‍ കണ്ടയ്ന്‍മെന്റ് സോണായ ബത്തേരിയില്‍ കണ്ടയ്ന്‍മെന്റ് പിന്‍വലിച്ചാലും ഈ നിയന്ത്രണങ്ങള്‍ സെപ്തംബര്‍ 5 വരെ തുടരും.

Next Story

RELATED STORIES

Share it