- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് രോഗ മുക്തി
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
വയനാട്: ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 308 പേര്‍ ജില്ലയിലും 13 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവര്‍:
ദുബായില്‍നിന്നു വന്ന പടിഞ്ഞാറത്തറ സ്വദേശി (51), ആഗസ്റ്റ് 13 ന് ബാംഗ്ലൂരില്‍നിന്നു വന്ന ആറാട്ടുതറ സ്വദേശി (31), 15 ന് കര്‍ണാടകയില്‍നിന്നു വന്ന ഗുണ്ടല്‍പേട്ട സ്വദേശി (28), വാളാട് സമ്പര്‍ക്കത്തിലുള്ള 4 വാളാട് സ്വദേശികള്‍ (പുരുഷന്മാര്‍ 29, 22, സ്ത്രീ 30, കുട്ടി 3), ഒരു വാരാമ്പറ്റ സ്വദേശി (20), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 3 മുണ്ടക്കുറ്റി സ്വദേശികള്‍, (സ്ത്രീ 26, കുട്ടികള്‍ 8, 3), അഞ്ചാംമൈല്‍ സമ്പര്‍ക്കത്തിലുള്ള കാട്ടിക്കുളം സ്വദേശികള്‍ (26, 31), മേപ്പാടി സമ്പര്‍ക്കത്തിലുള്ള ചൂരല്‍മല സ്വദേശിയായ ആണ്‍കുട്ടി (12), കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരിയുടെ ഭര്‍ത്താവ് പനമരം സ്വദേശി (36) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്.
13 പേര്‍ക്ക് രോഗമുക്തി
വാളാട് സ്വദേശികളായ 8 പേര്‍, കല്‍പ്പറ്റ സ്വദേശികളായ 2 പേര്‍, വെണ്മണി, നെന്മേനി, പെരിക്കല്ലൂര്‍ സ്വദേശികളായ ഓരോരുത്തര്‍ വീതവുമാണ് രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്.
223 പേര്‍ കൂടി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.08) പുതുതായി നിരീക്ഷണത്തിലായത് 223 പേരാണ്. 129 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2761 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 387 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 285 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 33878 സാമ്പിളുകളില്‍ 32234 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 31088 നെഗറ്റീവും 1146 പോസിറ്റീവുമാണ്.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT