Kerala

കോട്ടയം ജില്ലയില്‍ 212 പേര്‍ക്ക് കൂടി കൊവിഡ്; 290 സമ്പര്‍ക്കരോഗികള്‍

കോട്ടയം ജില്ലയില്‍ 212 പേര്‍ക്ക് കൂടി കൊവിഡ്; 290 സമ്പര്‍ക്കരോഗികള്‍
X

കോട്ടയം: ജില്ലയില്‍ 212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 209 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേര്‍ രോബാധിതരായി. പുതിയതായി 3220 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 87 പുരുഷന്‍മാരും 101 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 124 പേര്‍ രോഗമുക്തരായി. 1476 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 83,843 പേര്‍ കൊവിഡ് ബാധിതരായി. 81,515 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7,610 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം, പൂഞ്ഞാര്‍ തെക്കേക്കര 20

ഏറ്റുമാനൂര്‍14

കങ്ങഴ10

തീക്കോയി, ചങ്ങനാശേരി, വെള്ളാവൂര്‍8

കല്ലറ, കുറവിലങ്ങാട്7

പാമ്പാടി, പാലാ6

കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, മുത്തോലി5

മുളക്കുളം, മണര്‍കാട്4

മുണ്ടക്കയം, രാമപുരം, അതിരമ്പുഴ, ആര്‍പ്പൂക്കര, നീണ്ടൂര്‍, തലപ്പലം, തിടനാട്, വൈക്കം, പൂഞ്ഞാര്‍, മാഞ്ഞൂര്‍, അകലക്കുന്നം3

ചിറക്കടവ്, തൃക്കൊടിത്താനം, കുറിച്ചി, കടപ്ലാമറ്റം, പള്ളിക്കത്തോട്, കടുത്തുരുത്തി, വെള്ളൂര്‍, അയ്മനം, എരുമേലി, പായിപ്പാട്, വാഴൂര്‍, ചെമ്പ്, പുതുപ്പള്ളി2

കാണക്കാരി, മണിമല, ഉദയനാപുരം, എലിക്കുളം, കൂരോപ്പട, ടി.വി പുരം, കരൂര്‍, ഈരാറ്റുപേട്ട, ഉഴവൂര്‍, തലനാട്, വാഴപ്പള്ളി, ഞീഴൂര്‍, അയര്‍ക്കുന്നം, മീനടം, തിരുവാര്‍പ്പ്, മീനച്ചില്‍1

Next Story

RELATED STORIES

Share it