Kerala

കോട്ടയം ജില്ലയില്‍ 217 പുതിയ കൊവിഡ് രോഗികള്‍; മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കം

കോട്ടയം ജില്ലയില്‍ 217 പുതിയ കൊവിഡ് രോഗികള്‍; മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കം
X

കോട്ടയം: ജില്ലയില്‍ 217 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 217 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 2153 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 110 പുരുഷന്‍മാരും 86 സ്ത്രീകളും 21കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

217 പേര്‍ രോഗമുക്തരായി. 5,958 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 45,870 പേര്‍ കൊവിഡ് ബാധിതരായി. 39,800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,761 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 30

ചങ്ങനാശേരി 26

വെച്ചൂര്‍16

തൃക്കൊടിത്താനം12

കടപ്ലാമറ്റം 10

ഏറ്റുമാനൂര്‍, കങ്ങഴ 8

തലയാഴം 7

ടി.വി പുരം, വാഴപ്പള്ളി, പാലാ, മണര്‍കാട് 6

അതിരമ്പുഴ 5

മീനച്ചില്‍, മാടപ്പളളി 4

പായിപ്പാട്, കുമരകം, പനച്ചിക്കാട്, ആര്‍പ്പൂക്കര, അയര്‍ക്കുന്നം 3

എലിക്കുളം, കിടങ്ങൂര്‍, ഉഴവൂര്‍, വൈക്കം, പുതുപ്പള്ളി, നെടുംകുന്നം, എരുമേലി, കാണക്കാരി, മുളക്കുളം, പള്ളിക്കത്തോട്, വാകത്താനം, മുണ്ടക്കയം 2

മറവന്തുരുത്ത്, വിജയപുരം, ഭരണങ്ങാനം, കടനാട്, തലയോലപ്പറമ്പ്, ഞീഴൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട്, ചെമ്പ്, ചിറക്കടവ്, ഈരാറ്റുപേട്ട, അയ്മനം, തിരുവാര്‍പ്പ്, പാമ്പാടി, ഉദയനാപുരം, കാഞ്ഞിരപ്പള്ളി, കോരുത്തോട്, പാറത്തോട്, മുത്തോലി, പൂഞ്ഞാര്‍, വെള്ളൂര്‍, മണിമല, അകലക്കുന്നം, മാഞ്ഞൂര്‍ 1

Next Story

RELATED STORIES

Share it