Kerala

കൊവിഡ്: എറണാകുളത്ത് ഇന്ന് 438 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി

നിരീക്ഷണ കാലയളവ് അവസാനിച്ച 228 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 8063 ആയി.ഇന്ന് 13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 61 പേരാണ് നിരീക്ഷണത്തിലുള്ളത്

കൊവിഡ്: എറണാകുളത്ത് ഇന്ന് 438 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി
X

കൊച്ചി: കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് 438 പേരെ കൂടി എറണാകുളം ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 228 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 8063 ആയി. ഇതില്‍ 119 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 7944 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.ഇന്ന് 13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 61 പേരാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയിലെ ആശുപത്രികളില്‍ 19 പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.എറണാകുളം -10,പാലക്കാട്,കൊല്ലം,തൃശൂര്‍,ആലപ്പുഴ,ഉത്തര്‍പ്രദേശ്,ലക്ഷദ്വീപ,മധ്യപ്രദേശ്,ബംഗാള്‍,രാജസ്ഥാന്‍ എന്നിവടങ്ങളില്‍ ഒരോരുത്തര്‍ വീതം എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും 289 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 147 എണ്ണം സമൂഹവ്യാപനം ഉണ്ടോ എന്നറിയാനായി സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി ശേഖരിച്ചയവയാണ്. ഇന്ന് 72 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 303 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.ജില്ലയിലെ 23 കോവിഡ് കെയര്‍ സെന്ററുകളിലായി 797 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 247 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്.

Next Story

RELATED STORIES

Share it