Latest News

ദത്തെടുത്ത ആണ്‍മക്കളെ പീഡിപ്പിച്ചു; പുരുഷ പങ്കാളികള്‍ക്ക് 100 വര്‍ഷം തടവ്

ദത്തെടുത്ത ആണ്‍മക്കളെ പീഡിപ്പിച്ചു; പുരുഷ പങ്കാളികള്‍ക്ക് 100 വര്‍ഷം തടവ്
X

ന്യൂയോര്‍ക്ക്: ദത്തെടുത്ത ആണ്‍മക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പുരുഷ പങ്കാളികള്‍ക്ക് 100 വര്‍ഷം തടവുശിക്ഷ. യുഎസിലാണ് സംഭവം. പുരുഷ പങ്കാളികളായ വില്ല്യം (34), സാക്കറി സുലോക് (36) എന്നിവര്‍ക്കാണ് പരോളില്ലാത്ത തടവുശിക്ഷ കോടതി വിധിച്ചത്.

കുട്ടികളെ ദിവസവും പീഡിപ്പിക്കുകയും ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്നും ഡിസ്ട്രിക്ട് അറ്റോര്‍ണി റാന്‍ഡി മിഗ്ഗെന്‍ലി വ്യക്തമാക്കുന്നു. പീഡന രംഗങ്ങള്‍ നീലച്ചിത്രങ്ങളായി പ്രചരിപ്പിക്കാനായിരുന്നു ക്യാമറയില്‍ പകര്‍ത്തിയത്. സഹോദരന്‍മാരായ രണ്ട് ആണ്‍കുട്ടികളെയാണ് ഇവര്‍ ദത്തെടുത്തിരുന്നത്. കുട്ടികള്‍ക്കിപ്പോള്‍ പത്തും പന്ത്രണ്ടും വയസാണ് പ്രായം.2022-ലാണ് ഇരുവരേയും പോലിസ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it